റേഡിയോയിലും ടെലിവിഷനിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും അവതാരകന്‍ എന്ന നിലയില്‍ തിളങ്ങിയ ആര്‍ ജെ മാത്തുക്കുട്ടി സംവിധായകനായി അരങ്ങേറുന്ന ‘കുഞ്ഞെല്‍ദോ’യുടെ പുതിയ പ്രൊമോഷന്‍ വിഡിയോ പുറത്തിറങ്ങി.. ആസിഫ് അലി മുഖ്യവേഷത്തില്‍ എത്തുന്ന ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതിന് തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം എന്‍എസ്എസ്( നാഷണല്‍ സര്‍വീസ് സ്കീം) ദിനത്തോട് അനുബന്ധിച്ചാണ് ഈ കാംപസ് ചിത്രത്തിന്‍റെ പ്രൊമോവിഡിയോ പുറത്തിറക്കിയത്.
സ്വന്തം തിരക്കഥയില്‍ മാത്തുക്കുട്ടി ഒരുക്കുന്ന ‘കുഞ്ഞെല്‍ദോ’ ഒരു കാംപസ് ഫണ്‍ ചിത്രമാണ്.. ഒരു വിദ്യാര്‍ത്ഥിയുടെ ബിരുദ കാലത്തെ പ്രണയവും അതിന്റെ തുടര്‍ച്ചയുമാണ് ചിത്രം പറയുന്നത്. വിനീത് ശ്രീനിവാസന്‍ ക്രിയേറ്റിവ് ഡയറക്റ്ററായി പ്രവര്‍ത്തിച്ച ചിത്രം സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്. ക്യാമറ കൈകാര്യം ചെയ്തത് ലിറ്റില്‍ സ്വയംപാണ്. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയിരിക്കുന്നു.
Here is a special video from Asif Ali’s next ‘ Kunjeldho ‘ on NSS day. The movie directed by RJ Mathukkutty has Vineeth Sreenivasan as creative director. Shaan Rahman musical.