കോവിഡ് 19 മൂലം പ്രതിസന്ധി നേരിടുന്ന സിനിമാ മേഖലയുടെ ഉത്തേജനത്തിനായി പ്രത്യേക പാക്കേജ് അവതരിപ്പിക്കുന്നതിന് ധാരണയായതായി മന്ത്രി സജി ചെറിയാന്‍. ബജറ്റില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങളുണ്ടാകും. മറ്റു കലാമേഖലകള്‍ക്കായുള്ള പാക്കേജുകളും പ്രഖ്യാപിക്കും. കൂടുതല്‍ സിനിമകള്‍ക്ക് ഡിജിറ്റല്‍ റിലീസ് സാധ്യമാക്കുന്നതിന് സര്‍ക്കാര്‍ ഒടിടി പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നതും പരിഗണനയിലുണ്ട്. നിലവിലെ പ്ലാറ്റ്ഫോമുകളില്‍ ചുരുക്കം ചിത്രങ്ങള്‍ക്ക് മാത്രമാണ് അവസരം ലഭിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.
നാടകങ്ങൾ പോലുള്ള സ്റ്റേജ് കലാരൂപങ്ങളും ഇത്തരം പ്ലാറ്റ്ഫോമിലൂടെ ജനങ്ങളിലെത്തിക്കാനുള്ള സാധ്യതയും പരിശോധിക്കും. സീരിയലുകള്‍ പലതും അന്ധവിശ്വാസങ്ങളും തെറ്റായ വിവരങ്ങളും നല്‍കുന്നുവെന്ന പരാതികളുണ്ടെന്നും സീരിയലുകള്‍ക്ക് സെന്‍സറിംഗ് എന്ന ആശയം ഉയര്‍ന്നു വന്നാല്‍ പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Kerala government is gearing to announce a package for film industry. A state owned OTT platform is also on cards.