വിഖ്യാത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യ നില അതീവ ഗുരുതരമായി എന്ന് എംജിഎം ഹെൽത്ത് കെയർ പുറത്തിറക്കിയ വാർത്താക്കുറിപ്പ്. വെൻറിലേറ്ററിന്‍റെയും ജീവൻ നിലനിർത്താനുള്ള മറ്റ് ഉപകരണങ്ങളുടെയും സഹായത്തിലാണ് എസ് പി ബി ഇപ്പോൾ ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ അദ്ദേഹത്തിന്‍റെ ആരോഗ്യനില കൂടുതൽ വഷളാകുക ആയിരുന്നു. കോവിഡ്-19 നിന്ന് മുക്തി നേടിയിരുന്നു എങ്കിലും ശാരീരിക അസ്വസ്ഥതകള്‍ നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയിരുന്നില്ല. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഓഗസ്റ്റ്14നാണ് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയത്. ഈ മാസം ഓഗസ്റ്റ് അഞ്ചാം തീയതിയാണ് കോവിഡ് പൊസിറ്റിവായതിനെ തുടര്‍ന്ന് ബാലസുബ്രഹ്മണ്യത്തെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തനിക്ക് കോവിഡ് ബാധ ഉണ്ടായ വിവരം എസ്പിബി തന്നെ വിഡിയോയിലൂടെ അറിയിച്ചിരുന്നു. എസ്പിബിയുടെ ആരോഗ്യനിലയില്‍ ആശങ്കയുള്ളതായി വാര്‍ത്ത വന്നതോടെ നിരവധി പേരാണ് പ്രിയ ഗായകന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ചും തിരിച്ചുവരവിന് ആശംസ നേര്‍ന്നും സോഷ്യൽ മീഡിയയിൽ എത്തുന്നത്.
Singer SP Balasubramnyam’s health condition went critical as per medical bulletin. He is continuing in ventelator.