ഇന്ത്യന്‍ സിനിമാ ലോകവും സംഗീത ലോകവും വിഖ്യാത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്‍ വിയോഗത്തിന്‍റെ ആഘാതത്തില്‍ നിന്ന് മുക്തമായിട്ടില്ല. എന്നാല്‍ ഈ അവസരവും പ്രത്യേക ലക്ഷ്യങ്ങളോടെയുള്ള വ്യാജ പ്രചാരണങ്ങള്‍ക്ക് അവസരമാക്കിയിരിക്കുകയാണ് ഇവര്‍. പണം നല്‍കാന്‍ ബാക്കിയുള്ളതിനാല്‍ എസ് പി ബി-യുടെ മൃതദേഹം ആശുപത്രി അധികൃതര്‍ വിട്ടുനല്‍കിയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ ഇടപെട്ടില്ലെന്നും ഉപരാഷ്ട്രപതി ഇടപെട്ടാണ് മൃതദേഹം വിട്ടുനല്‍കിപ്പിച്ചതെന്നുമാണ് വ്യാജപ്രചാരണം നടന്നത്. ഇതിനെതിരേ മകന്‍ ചരണ്‍ തന്നെ എസ് പി ബി-യുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ രംഗത്തെത്തി.
‘കഴിഞ്ഞ മാസം അഞ്ചുമുതൽ എസ്പിബി ആശുപത്രിയിൽ ചികിൽസയിലാണ്. അന്നുമുതൽ ഇന്നുവരെയുള്ള ബില്ലുകൾ അടച്ചിരുന്നു. പക്ഷേ ചിലർ പ്രചരിപ്പിക്കുന്നത്. ഒടുവിൽ ബില്ല് അടയ്ക്കാൻ പണമില്ലാതെ വന്നെന്നും തമിഴ്നാട് സർക്കാരിനോട് സഹായം ചോദിച്ചിട്ട് അവർ ചെയ്തില്ലെന്നുമാണ്. ഒടുവിൽ ഉപരാഷ്ട്രപതിയെ സമീപിച്ചെന്നും അദ്ദേഹം ഇടപെട്ടാണ് മൃതദേഹം വിട്ടുകൊടുത്തത് എന്നുമാണ്. ഇതെല്ലാം വ്യാജമാണ്. ആശുപത്രി അധികൃതർ അത്രകാര്യമായിട്ടാണ് അച്ഛനെ നോക്കിയത്. ദയവായി ഇത്തരം വ്യാജപ്രചാരണങ്ങൾ നിർത്തൂ.’– ചരൺ അപേക്ഷിക്കുന്നു.
Late. SP BalaSubrahmanyam’s son Charan came against the false rumors spreading about the bill on SPB’s treatment.