നടനായും സംവിധായകനായും മലയാള സിനിമയില്‍ തിളങ്ങുന്ന സൗബിന്‍ ഷാഹിര്‍ അച്ഛനായതിന്റെ ത്രില്‍ ശരിക്കും ആസ്വദിക്കുകയാണ്. തന്റെ കുഞ്ഞിനും ഭാര്യക്കുമുള്ള ഫോട്ടോകള്‍ താരം അടിക്കടി തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെക്കുന്നുണ്ട്. കോഴിക്കോട് സ്വദേശി ജാമീയ സഹീറാണ് സൗബിന്റെ ഭാര്യ.
View this post on Instagram#mashallah ❤️ @rohith_ks 📷
ആദ്യമായി സംവിധാനം ചെയ്ത പറവ വന്‍ വിജയമായതിനു പിന്നാലെയാണ് സൗബിന്റെ വിവാഹം നടന്നത്. ഭാര്യക്കൊപ്പമുള്ള യാത്രകളുടെയും വ്യായാമത്തിന്റെയുമെല്ലാം വിശേഷങ്ങള്‍ സൗബിന്‍ നേരത്തെയും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്.
View this post on Instagram#mashallah ❤️
നടന്‍ എന്ന നിലയിലും മികച്ച അവസരങ്ങളാണ ്‌സൗബിനെ തേടിയെത്തുന്നത്. അമ്പിളി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ജൂതന്‍, ആഷിഖ് അബു ചിത്രം തുടങ്ങി സൗബിന്‍ മുഖ്യ വേഷത്തില്‍ എത്തുന്ന നിരവധി ചിത്രങ്ങളാണ് പുറത്തുവരാനുള്ളത്.
View this post on InstagramTo my best ‘first’ ever… #blessedbe #firstfathersday
സുഡാനി ഫ്രം നൈജീരിയയിലൂടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ താരം ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ക്കും കൈയടി നേടുകയാണ്.
Soubin Shahir shared some cute pictures of his newborn baby. Soubin is always interested in to share his quality moments with family.