മാസ്റ്റര്‍ സംവിധായകന്‍ ഭദ്രന്‍ ഒരിടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം പൊന്നുംകുരിശില്‍ സൗബിന്‍ ഷാഹിര്‍ പ്രധാന വേഷത്തില്‍ എത്തും. ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചോ ഷൂട്ടിംഗ് എപ്പോള്‍ ആരംഭിക്കുമെന്നോ ഇപ്പോള്‍ അറിവായിട്ടില്ല. ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന അമ്പിളിയുടെ സെറ്റിലാണ് ഇപ്പോള്‍ സൗബിന്‍ ഉള്ളത്.
നേരത്തേ മോഹന്‍ലാലിനൊപ്പം വന്‍ മുതല്‍മുടക്കില്‍ ഒരു റോഡ് മൂവീ ചെയ്യുമെന്ന് ഭദ്രന്‍ പ്രഖ്യാപിച്ചിരുന്നു. 100 ദിവസത്തെ ഡേറ്റ് മോഹന്‍ലാല്‍ ചിത്രത്തിനായി നീക്കിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിര്‍മാതാവ് പിന്‍മാറിയതുള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ മൂലം ആ ചിത്രം യാഥാര്‍ത്ഥ്യമായില്ല. പക്ഷേ, ചിത്രം പൂര്‍ണമായി ഉപേക്ഷിച്ചിട്ടില്ലെന്നും അടുത്ത വര്‍ഷം ആ ചിത്രത്തിനായുള്ള ശ്രമം ഉണ്ടായേക്കുമെന്നുമാണ് അറിയുന്നത്.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ