നടി താരാകല്യാണിന്റെയും രാജാറാമിന്റെയും മകളും നൃത്തത്തിലൂടെയും ഡബ്‌സ്മാഷ് വിഡിയോകളിലൂടെ ഏറെ ശ്രദ്ധ നേടുകയും ചെയ്ത സൗഭാഗ്യ വെങ്കടേഷ് ഫെബ്രുവരി 20ന് ഗുരുവായൂരില്‍ വെച്ച് വിവാഹിതയാകുകയാണ്.
താരയോടൊപ്പം ഡബ്‌സ്മാഷ് വിഡിയോകളിലെത്തി കൈയടി നേടിയ അര്‍ജുന്‍ സോമശേഖറാണ് വരന്‍. ഇപ്പോള്‍ വിവാഹത്തിനു മുമ്പ് നടന്ന ഹല്‍ദി ചടങ്ങിന്റെ ഫോട്ടോകളും വിഡിയോയും ശ്രദ്ധ നേടുകയാണ്.
മഞ്ഞയാണ് ചടങ്ങിന്റെ തീം കളറായി സ്വീകരിച്ചിരുന്നത്. സൗഭാഗ്യയും അര്‍ജുനും താര കല്യാണുമെല്ലാം മഞ്ഞ നിറത്തിലെ വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്.
താരയും സൗഭാഗ്യയും ചേര്‍ന്ന് നടത്തുന്ന നൃത്ത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളും സുഹൃത്തുക്കളില്‍ ഏറെയും മഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചു തന്നെയെത്തി.
മുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധേയായ സുബ്ബലക്ഷ്മിയുടെ കൊച്ചുമകളാണ് സൗഭാഗ്യ.
Here are some photos and video from Soubhagya Venkatesh’s Haldi function. The social media star is the daughter of actress Thara Kalyan.