മമ്മൂക്ക ദിനേശനായി സൂരി, ‘വേലന്‍’ കാരക്റ്റര്‍ പോസ്റ്റര്‍

മമ്മൂക്ക ദിനേശനായി സൂരി, ‘വേലന്‍’ കാരക്റ്റര്‍ പോസ്റ്റര്‍

തമിഴ് യുവതാരം സൂരി കടുത്ത മമ്മൂട്ടി ആരാധകന്‍റെ വേഷത്തിലെത്തുന്ന വേലന്‍റെ കാരക്റ്റര്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മുഗേന്‍ റാവു, മീനാക്ഷി ഗോവിന്ദരാജന്‍ എന്നിവരും മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രം കവിനാണ് സംവിധാനം ചെയ്യുന്നത്. ഹാസ്യ സ്വഭാവത്തില്‍ എത്തുന്ന ചിത്രത്തില്‍ കോയമ്പത്തൂരിലെ ഒരു മമ്മൂട്ടി ആരാധകനായാണ് സൂരി എത്തുന്നത്.

പ്രഭു, തമ്പി രാമയ്യ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. പൊള്ളാച്ചിയും പാലക്കാടും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളാണ്. ഗോപി സുന്ദറാണ് സംഗീതം. കഥാപാത്രത്തിനായി സൂരി മലയാളം പഠിച്ചതായും നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Soori coming as a die hard Mammootty fan in upcoming Tamil film Velan. Mugen, Meenakshi Govindharajan,Prabhu doing the lead roles along with him in this Kavin directorial.

Latest Other Language