Select your Top Menu from wp menus
New Updates

സൂര്യ ചിത്രം ‘സൂരറൈ പോട്ര്’ മാറ്റിവെച്ചു

കോവിഡ് 19 മൂലം തിയറ്ററുകള്‍ അടച്ചിട്ടതിനു ശേഷം തിയറ്റര്‍ റിലീസിന് കാക്കാതെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ നേരിട്ടു റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് എത്തിയ തെന്നിന്ത്യയിലെ ഏറ്റവും വലിയ ചിത്രമായിരുന്നു സൂര്യ ‘സൂരറൈപോട്ര്’. വന്‍ മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം ഒക്‌റ്റോബര്‍ 30ന് ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ റിലീസിന് കുറച്ചു കൂടി കാത്തിരിക്കണമെന്നും ഇപ്പോള്‍ റിലീസ് നീട്ടിവെക്കുകയാണെന്നും സൂര്യ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. എന്താണ് റിലീസ് നീട്ടാന്‍ കാരണമെന്ന് വ്യക്തമാക്കിയിട്ടില്ല. ട്രെയ്‍ലര്‍ വരും ദിവസങ്ങളില്‍ എത്തുമെന്നും സൂര്യ അറിയിച്ചിട്ടുണ്ട്.

സുധ കോംഗാര സംവിധാനം ചെയ്യുന്ന ഈ ചിത്രം എയര്‍ ഡെക്കാന്‍ സ്ഥാപകനായ ജി ആര്‍ ഗോപിനാഥിന്റെ ബിസിനസ് ജീവിതം ആധാരമാക്കിയാണ് ഒരുങ്ങിയത്. അപര്‍ണ ബാലമുരളി ഈ ചിത്രത്തിലെ നായികാ വേഷത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നു. സൂധ കോംഗാരയും ശാലിനി ഉഷ നായരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്. ചിത്രത്തില്‍ പരേഷ് റാവല്‍, ജാക്കി ഷ്‌റോഫ്, മോഹന്‍ ബാബു തുടങ്ങിയ അഭിനേതാക്കളുമുണ്ട്. പിരീഡ്‌സ് ദ എന്‍ഡ് ഓഫ് സെന്റന്‍സ് എന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ നിര്‍മ്മാണത്തിലൂടെ ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കിയ ഗുനീത് മോംഗയും സൂര്യയുടെ 2ഡി എന്റര്‍ടെയ്‌മെന്റ്‌സും ചേര്‍ന്നാണ് നിര്‍മാണം. ഇരുതി സുട്ര് എന്ന ആദ്യ ചിത്രത്തിലൂടെതന്നെ ശ്രദ്ധേയയായ സംവിധായകയാണ് സുധ കോംഗാര. ജി വി പ്രകാശ് ചിത്രത്തിന് സംഗീതം നല്‍കുന്നു.

നേരത്തേ സൂര്യയുടെ 2ഡി എന്റര്‍ടെയ്ന്‍മെന്റ്‌സ് തന്നെയാണ് ജ്യോതിക ചിത്രം ‘പൊന്‍മകള്‍ വന്താല്‍’ ഒടിടി റിലീസ് നടത്തി തെന്നിന്ത്യയില്‍ കോവിഡ് കാലത്ത് ഈ പ്രവണതയ്ക്ക് തുടക്കമിട്ടത്. റിലീസ് മുടങ്ങിക്കിടക്കുന്ന നിരവധി ചിത്രങ്ങള്‍ ഇതിലേക്ക് തിരിഞ്ഞേക്കും.

Suriya’s Soorarai Pottru will delay little more. The movie earlier slotted for a direct OTT release through Amazon Prime on Oct 30. The movie is directed by Sudha Kongara has Aparna Balamurali as the female lead.

Previous : നയന്‍താരയുടെ ‘നെട്രിക്കണ്ണ്’, ഫസ്റ്റ് ലുക്ക് കാണാം

Related posts