വിവാഹത്തിനു ശേഷം ഒരിടവേളയെടുത്ത സ്‌നേഹ ചില ചിത്രങ്ങളിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. മലയാളത്തില്‍ ഗ്രേറ്റ്ഫാദറില്‍ മമ്മൂട്ടിയുടെ നായികാ വേഷത്തില്‍ എത്തിയ സ്‌നേഹ ഒരേമുഖം എന്ന ചിത്രത്തിലും വേഷമിട്ടിരുന്നു. വേലക്കാരന്‍ എന്ന ചിത്രത്തിലൂടെ തമിഴില്‍ തിരിച്ചുവരവ് നടത്തിയെങ്കിലും തന്റെ വേഷം ഏറെ വെട്ടിച്ചുരുക്കപ്പെട്ടെന്ന് റിലീസിനു ശേഷം സ്‌നേഹ തന്നെ പരാതിപ്പെട്ടു. ഇപ്പോഴിതാ തമിഴില്‍ നായികയായി തന്നെ സ്‌നേഹ വരുന്നുവെന്ന് റിപ്പോര്‍ട്ട്. ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രത്തിലാണ് സ്‌നേഹ നായികയാകുക.
നേരത്തേ കോടി എന്ന ചിത്രത്തിനായി ധനുഷും ദുരൈ സെന്തില്‍കുമാറും ഒന്നിച്ചിരുന്നു. 2003ല്‍ പുറത്തിറങ്ങിയ പുതുപേട്ടയില്‍ ധനുഷും സ്‌നേഹയും ഒരുമിച്ച് അഭിനയിച്ചിരുന്നു. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടനാരംഭിക്കും. സത്യ ജ്യോതി ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ഇപ്പോള്‍ വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന അസുരന്റെ ജോലികളിലാണ് ധനുഷുള്ളത്.
Tags:dhanushDurai Senthil Kumarsneha