ഗായകന്‍ വിജയ് യേശുദാസ് ഓടിച്ചിരുന്ന കാര്‍ ഇന്നലെ രാത്രി അപകടത്തില്‍പ്പെട്ടു. ദേശീയ പാതയില്‍ തുറവൂര്‍ ജംഗ്ഷനില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. രാത്രി 11.30 നായിരുന്നു അപകടം. ആര്‍ക്കും പരുക്കില്ല.
തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് സുഹൃത്തുമായി കാറില്‍ പോവുകയായിരുന്നു വിജയ് യേശുദാസ്. തൈക്കാട്ടുശേരി ഭാഗത്ത് നിന്ന് മറ്റൊരു കാര്‍ ദേശീയ പാതയിലേക്ക് കയറിയപ്പോഴാണ് അപകടം ഉണ്ടായത്.
അപകടത്തില്‍ ഇരു കാറുകളുടെയും മുന്‍ഭാഗം തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. കുത്തിയതോട് പൊലീസ് എത്തി വാഹനങ്ങള്‍ റോഡരികിലേക്ക് മാറ്റി.
Car driven by singer/actor Vijay Yeshudas met an accident last night. No injuries reported.