വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞാണ് സിമ്രാന്‍ തമിഴില്‍ നായികാ വേഷത്തില്‍ തിരിച്ചെത്തിയത്. പേട്ടയില്‍ രജനീകാന്തിന്റെ നായികയായി എത്തിയ സിമ്രാന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. ഒരിക്കല്‍ മിന്നിത്തിളങ്ങി നിന്ന് സിനിമയില്‍ നിന്ന് പോയ താരത്തിന്റെ തിരിച്ചുവരവ് ആരാധകരെ ആവേശത്തിലാക്കുന്നതായിരുന്നു. അടുത്തിടെ നടന്ന ഒരു അവാര്‍ഡ് നൈറ്റിലും സിമ്രാന്‍ ശ്രദ്ധേയ സാന്നിധ്യമായി. അവതാരകരുടെ ആവശ്യപ്രകാരം തലൈവര്‍ സ്റ്റൈലില്‍ നടന്നു കാണിക്കുകയും ചെയ്തു സിമ്രാന്‍.