അച്ഛനായ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടന്‍ സിജു വില്‍സണ്‍. സിജുവിനും ഭാര്യ ശ്രുതിക്കും പെണ്‍കുഞ്ഞാണ് പിറന്നിരിക്കുന്നത്. ‘നേരം’, ‘പ്രേമം’, ‘ഹാപ്പി വെഡ്ഡിംഗ്’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ സിജു വിൽസൺ ഇപ്പോള്‍ വിനയന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പത്തൊമ്പതാം നൂറ്റാണ്ടി’ലൂടെ കരിയറില്‍ വലിയ കുതിപ്പിന് ഒരുങ്ങുകയാണ്. വിനീത് ശ്രീനിവാസന്റെ ‘മലാർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ താരം ഒമർ ലുലു സംവിധാനം ചെയ്ത ‘ഹാപ്പി വെഡ്ഡിംഗ്’ലൂടെയാണ് നായകനായുള്ള ആദ്യ വിജയം നേടിയത്.
പത്തൊൻപതാം നൂറ്റാണ്ടിൽ ചരിത്ര പുരുഷന്‍ ആറാട്ടുപുഴ വേലായുധ പണിക്കരായാണ് സിജു എത്തുന്നത്. ചിത്രത്തിനായി കുതിരസവാരി, കളരിപയറ്റ് എന്നിവ പരിശീലിച്ചതിനു പുറമേ യോദ്ധാവിന്‍റെ ശരീരഘടന കെട്ടിപ്പടുക്കുന്നതിനായി സിജു കഠിന പരിശീലനം നടത്തിയിരുന്നു.
Actor Siju Wilson and wife Sruthy blessed with a baby girl.