തമിഴിലെ യുവ താരങ്ങളില്‍ വ്യക്തമായ സാമൂഹ്യ-രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പ്രകടമാക്കിയിട്ടുള്ള താരമാണ് സിദ്ധാര്‍ത്ഥ്. കേരളത്തിന്റെ പ്രളയ ഘട്ടത്തില്‍ കേരളത്തിനായി ഏറ്റവുമധികം ശബ്ദമുയര്‍ത്തിയ മറുഭാഷാ താരമായിരുന്നു സിദ്ധാര്‍ത്ഥ്. കേന്ദ്രത്തിന്റെ അവഗണനക്കെതിരേയും കേരളത്തിനെതിരേ നടന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരേയുമെല്ലാം അദ്ദേഹം ശബ്ദമുയര്‍ത്തി. ചില ബിജെപി നേതാക്കളുമായി നേരിട്ട് ട്വിറ്ററില്‍ ഏറ്റുമുട്ടുന്ന സ്ഥിതിയുമുണ്ടായിരുന്നു.
അതിനാല്‍ തന്നെ സിദ്ധാര്‍ത്ഥിന്റെ സാമൂഹ്യ നിലപാടുകള്‍ മൂലം താരത്തോട് എതിര്‍പ്പുള്ള ഒരു വിഭാഗമുണ്ട്. ‘ എന്തുകൊണ്ടാണ് നിങ്ങള്‍ക്കിപ്പോള്‍ സിനിമയൊന്നുമില്ലാത്തത്?’ എന്ന ചോദ്യവുമായാണ് അത്തരമൊരാള്‍ എത്തിയത്.
I'm shooting for 4 films and a Netflix series da. Thinking I do all the time and tweeting I do whenever because it takes one minute to type da. It's important to express your views in today's dangerous world da. And don't call me bro da. Also, poda. https://t.co/i2p2UB3xOZ
— Siddharth (@Actor_Siddharth) October 21, 2018
ആ ചോദ്യ റീ ട്വീറ്റ് ചെയ്ത് സിദ്ധാര്‍ത്ഥ് നല്‍കിയ മറുപടി ഇങ്ങനെ, ‘ നാലു ചിത്രങ്ങളുടെ ഷൂട്ടിംഗ് നടക്കുകയാടാ, നെറ്റ് ഫഌക്‌സിനായി ഒരു വെബ് സീരീസിന്റെയും. എന്നാല്‍ ചിന്തിക്കുന്നതിന് എല്ലായ്‌പ്പോഴും എന്നിക്ക് കഴിയും, ട്വീറ്റ് ചെയ്യുന്നതിന് സമയം ലഭിക്കുമ്പോഴും. കാരണം അതിന് ഒരു മിനിറ്റ് ടൈപ്പ് ചെയ്യാന്‍ വേണമെടാ. ഈ അപകടം പിടിച്ച ലോകത്ത് കാഴ്ചപ്പാടുകള്‍ പങ്കുവെക്കുന്നത് അത്യാവശ്യമാടാ. എന്നെ ബ്രോ എന്ന് വിളിക്കല്ലേടാ, ഒന്നു പോടാ’