സംവിധായകനും നടനുമായ അജി ജോണ്‍ ആദ്യമായി നായക വേഷത്തിലെത്തുന്ന ‘സിദ്ദി’ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. പയസ് രാജാണ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഐഎം വിജയനും പ്രധാന വേഷത്തില്‍ എത്തുന്നു. കാർത്തിക് എസ് നായരാണ് ഛായാഗ്രാഹകൻ. രാജേഷ് ശർമ്മ, അക്ഷയ ഉദയകുമാർ, ഹരിത ഹരിദാസ്, വേണു നരിയാപുരം, ഹരികൃഷ്‍ണൻ, മധു വിഭാഗർ, ദിവ്യ ഗോപിനാഥ്, തനുജ കാർത്തിക്, സ്വപ്‍ന പിള്ള, തുടങ്ങിയവർ അഭിനേതാക്കളായി എത്തുന്നു.
സൂര്യ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറില്‍ മഹേശ്വരൻ നന്ദഗോപാലാണ് ചിത്രം നിർമ്മിക്കുന്നത്. രമേഷ് നാരായൺ സംഗീത സംവിധാനം നിർവഹിക്കുന്നു. രാജാകൃഷ്‍ണൻ എസ് ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ. അജിത് ഉണ്ണികൃഷ്‍ണന്‍റേതാണ് എഡിറ്റിംഗ്.
Here is the trailer for Pious Raj directorial ‘Siddy’. Aji John and IM Vijayan essaying the lead role.