Select your Top Menu from wp menus
New Updates

‘ദി ഗെയിം’ ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു

എല്ലാ ഗ്രാമത്തിലും കാണും ആ ഗ്രാമത്തിന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിയുന്ന ഒരു ചായക്കട. അത്തരത്തിലുള്ള ഒന്നാണ് ജോസഫേട്ടന്റെ ചായക്കട. അതിന് ചുറ്റും കുറെ ഗ്രാമീണ ജീവിതങ്ങളുണ്ട്. പുതിയ തലമുറയിലെ ഹൈടെക്കായ കുട്ടികളും ഈ ഗ്രാമത്തിലുണ്ട്. സ്വാഭാവികമായും അവരുടെ ചിന്തകളും പ്രവര്‍ത്തികളും അല്‍പ്പം ഹൈടെക്ക് തന്നെയാകും. ഇന്റര്‍നെറ്റിന്റെ പരിമിതികളില്ലാത്ത സാധ്യതകള്‍ അവര്‍ക്ക് മുന്നില്‍ തുറന്നിട്ടിരിക്കുന്നത് നന്മതിന്മകളുടെ സമ്മിശ്ര ലോകമാണ്. അവനവന്റെ കഴിവില്‍ വിശ്വാസമുള്ള കുട്ടികള്‍ ഒരുങ്ങുകയാണ്, പുതിയ കളിക്കായി. ഇതാണ് ‘ദി ഗെയിം’ എന്ന ഷോര്‍ട്ട് ഫിലിമിന്റെ പ്രമേയം.

പ്രശസ്ത ചലച്ചിത്ര നടന്മാരും തിരക്കഥാകൃത്തുക്കളുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവരുടെയും പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയുടെയും എഫ്ബി പേജുകളിലൂടെയാണ് ചിത്രത്തിന്റെ ആദ്യപോസ്റ്റര്‍ റിലീസ് ചെയ്തത്. ട്രെയിലര്‍ റിലീസ്, ഫ്‌ളവേഴ്‌സ് ടീവി, കോമഡി ഉത്സവം ആര്‍ട്ടിസ്റ്റ് അന്‍ഷാദ് അലിയുടെ എഫ് ബി പേജ് വഴിയും ചിത്രത്തിന്റെ റിലീസ്, പ്രശസ്തതാരം ആസിഫ് അലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവരുടെ എഫ് ബി പേജുകളിലൂടെയുമായിരുന്നു.
ശിവജി ഗുരുവായൂര്‍, അന്‍ഷാദ് അലി, ലത്തീഫ് കുറ്റിപ്പുറം, ഓ.കെ. രാജേന്ദ്രന്‍, സലാം മലയംകുളത്തില്‍, ജാന്‍ തൃപ്രയാര്‍, അര്‍ജുന്‍ ഇരിങ്ങാലക്കുട, ചാള്‍സ് എറണാകുളം, മിഥിലാജ് മൂന്നാര്‍, സുഫിയാന്‍ മാറഞ്ചേരി, നൗഷാദ്, ഇസ്‌റ, നേഹ, ഇന്‍ഷ എന്നിവരഭിനയിക്കുന്നു.

ബാനര്‍ – എം.കെ. പ്രൊഡക്ഷന്‍, നിര്‍മ്മാണം – റെനീഷ് മുഹമ്മദ് വാടാനപ്പള്ളി, സംവിധാനം – നൈഷാബ്. സി, തിരക്കഥ, സംഭാഷണം – റഫീഖ് പട്ടേരി, കഥാതന്തു – നിഷാദ്. എം.കെ, ഛായാഗ്രഹണം – ലത്തീഫ് മാറാഞ്ചേരി, എഡിറ്റിംഗ് – താഹിര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – റഫീഖ്. എം, പശ്ചാത്തലസംഗീതം – എം.ടി. ശ്രുതികാന്ത്, ശബ്ദലേഖനം – ആദിസ്‌നേവ്, റിക്കോര്‍ഡിസ്റ്റ് – റിച്ചാര്‍ഡ് അന്തിക്കാട്, സ്റ്റുഡിയോ – ചേതന മീഡിയ തൃശൂര്‍, അസി. ക്യാമറാമാന്‍ – ആസാദ്, വി.എഫ്.എക്‌സ് – അനീഷ് വന്നേരി (എ.വി. മീഡിയ, ദുബായ്), ചമയം – സുധീര്‍ കൂട്ടായി, സഹസംവിധാനം – റസാഖ് ഡെക്കോറം, സംവിധാന സഹായികള്‍ – ഷെഫീര്‍ വടക്കേക്കാട്, ഷെബി ആമയം, സ്റ്റില്‍സ് – രദുദേവ്, ഡിസൈന്‍സ് – ജംഷീര്‍ യെല്ലോക്യാറ്റ്‌സ്, പിആര്‍ഓ – അജയ് തുണ്ടത്തില്‍.

New Malayalam short film ‘The Game’ getting viral .This was directed by Nyshab C.

Related posts