Select your Top Menu from wp menus
New Updates

അജിത്തിന്‍റെ ‘വലിമൈ’ പുനരാരംഭിച്ചു

എച്ച് വിനോദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന തല അജിത് ചിത്രംം’വലിമൈ’യുടെ ഷൂട്ടിങ് പുനരാരംഭിച്ചു. നേര്‍കൊണ്ട പാര്‍വൈ എന്ന ചിത്രത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് അജിത് എത്തുന്നത്. വലിമൈ ഹിന്ദിയിലും പുറത്തിറങ്ങുമെന്നാണ് വിവരം. പാന്‍ ഇന്ത്യന്‍ സ്വഭാവമുള്ള, രാജ്യ വ്യാപകമായി വൈഡ് റിലീസുള്ള ആദ്യ അജിത് ചിത്രമായേക്കും വലിമൈ. വളരെ ചുരുക്കം പേരുള്ള ക്രൂ ആയാണ് ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്നത്. അജിത് ഇതുവരെ ഷൂട്ടിംഗിലേക്ക് തിരിച്ചെത്തിയിട്ടില്ല

ഹുമ ഖുറേഷി നായികയായി എത്തുന്ന ചിത്രത്തില്‍ പ്രസന്നയാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ഈ വര്‍ഷം ദീപാവലി റിലീസായി ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നതിനാണ് നേരത്തേ ശ്രമിച്ചിരുന്നത്. കൊറോണ വൈറസ് ബാധ ഷൂട്ടിംഗ് തടസപ്പെടുത്തിയ സാഹചര്യത്തില്‍ ഇത് നീളും. അജിതിന്റെ ക്ലീന്‍ ഷേവും കറുപ്പിച്ച മുടിയും കണ്ണടയുമായുള്ള ഒരു ലുക്കും താടിയില്ലാതെ നരച്ച ഒരു നേര്‍ത്ത മീശയുമായുള്ള ഗെറ്റപ്പും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. നേര്‍കൊണ്ട പാര്‍വൈയുടെ നിര്‍മാതാവായ ബോണി കപൂര്‍ തന്നെയാണ് പുതിയ ചിത്രവും നിര്‍മിക്കുന്നത്.

Shooting resumed for Thala Ajith Kumar’s Valimai. The H Vinod directorial have Huma Qureshi as the female lead, Prasanna as the antagonist.

Related posts