അമല പോള്‍ മുഖ്യ വേഷത്തില്‍ എത്തുന്ന തമിഴ് ചിത്രം ആടൈയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ആക്രമിക്കപ്പെട്ട് വസ്ത്രങ്ങള്‍ ചീന്തിയെറിയപ്പെട്ട ഗെറ്റപ്പിലാണ് താരം പോസ്റ്ററിലുള്ളത്. വി സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രം രത്‌നകുമാറാണ് സംവിധാനം ചെയ്യുന്നത്. റാണ ദഗ്ഗുബാട്ടിയും വെങ്കട്ട് പ്രഭുവുമാണ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിച്ചത്.