കോവിഡ് പ്രമേയമായ സിനിമകള്‍ ഒഴിവാക്കുന്നു- ഷൈന്‍ ടോം ചാക്കോ

കോവിഡ് പ്രമേയമായ സിനിമകള്‍ ഒഴിവാക്കുന്നു- ഷൈന്‍ ടോം ചാക്കോ

കോവിഡ് പ്രമേയമാക്കി എത്തുന്ന നിരവധി ചിത്രങ്ങള്‍ ഒഴിവാക്കുകയാണെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തിലാണ് താരം ഇത് സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്. “കോവിഡ് കഥകള്‍ പലരും ഒഴിവാക്കുന്നതാണ്. യൂട്യൂബിലും മറ്റും ഒരുപാട് ഷോര്‍ട്ട് ഫിലിമുകള്‍ കോവിഡിനെ അടിസ്ഥാനമാക്കി വരുന്നുണ്ട്. മാത്രമല്ല, ഇപ്പോള്‍ എവിടെയും കോവിഡിനെ കുറിച്ച് മാത്രമാണ് കാണാനും കേള്‍ക്കാനുമുള്ളത്. പത്രം തുറന്നാലും മൊബൈല്‍ എടുത്താലും ടിവി വച്ചാലും എല്ലാം കോവിഡ് മാത്രമാണ് കാണാന്‍ കഴിയുന്നത്. എന്നാല്‍ ഒരു സിനിമ കാണാം എന്നോര്‍ക്കുമ്പോള്‍ അതിലും കോവിഡ് ആണെങ്കിലോ. അത് ആളുകള്‍ക്ക് മുഷിപ്പുണ്ടാക്കും,” ഷൈന്‍ പറയുന്നു.

അടുത്തിടെ പുറത്തിറങ്ങിയ തന്‍റെ വോള്‍ഫ് എന്ന ചിത്രത്തില്‍ കോവിഡ് കാലത്തെ കഥയാണ് പറയുന്നത്. ലവ്, മണിയറയിലെ അശോകന്‍, അനുഗ്രഹീതന്‍ ആന്‍റണി, ഓപ്പറേഷന്‍ ജാവ തുടങ്ങിയ ചിത്രങ്ങളും കോവിഡ് കാലത്ത് ഷൈന്‍ ടോമിന്‍റേതായി ഇറങ്ങിയിരുന്നു.

Actor Shine Tom Chacko is not accepting films with a theme of Covid 19.

Latest Starbytes