മോഹന്‍ലാലിന്റെ ലൂസിഫറിനു പിന്നാലെ എത്തിയ മമ്മൂട്ടി ചിത്രം മധുരരാജയും തിയറ്ററുകള്‍ നിറയ്ക്കുമ്പോള്‍ ആരാധകര്‍ തമ്മിലുള്ള മല്‍സരം ചിലയിടത്തെങ്കിലും ആരോഗ്യകരമായ തലം വിട്ട് മറ്റൊരു രീതിയിലാകുന്നുണ്ട്. ‘എതിര്‍’ താരത്തെ പിന്തുണയ്ക്കുന്നവരെയും സ്വന്തം താരത്തെ വിമര്‍ശിക്കുന്നവരെയും തെറിവിളിക്കുകയും ആക്ഷേപിക്കുകയും ചെയ്യുക എന്നതാണ് ഫാന്‍സിന്റെ കടമ എന്നു വിശ്വസിക്കുന്ന ഒരു കൂട്ടം എല്ലാ ഫാന്‍സിലുമുണ്ട്. അത്തരമൊരു ആരാധകന് നടന്‍ ഷൈന്‍ ടോം ചാക്കോ നല്‍കിയ മറുപടി വൈറലാകുകയാണ്. മധുരരാജയുടെ ആവേശത്തില്‍ പങ്കുചേര്‍ന്ന് ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രം മധുരരാജയുടെ പോസ്റ്ററാക്കി മാറ്റിയ ഷൈനിനോട് ഇന്‍ബോക്‌സിലെത്തി ഒരാള്‍ ചോദിച്ചത് ഇങ്ങനെയാണ്. ‘ ‘മമ്മുണ്ണി ഫാനാണല്ലെ… ലൂസിഫര്‍ കണ്ടോ മോനൂസേ.. പടം കോടി ക്ലബില്‍ കേറിയത് സഹിക്കുന്നില്ല അല്ലേ.. ‘ എന്താണ് പ്രശ്‌നമെന്ന് ആദ്യം മനസിലാകാതിരുന്ന താരം പിന്നീട് ശല്യം രൂക്ഷമായപ്പോള്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നല്‍കിയ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ
‘ പ്രിയപ്പെട്ട സുഹൃത്തേ , ആദ്യം തന്നെ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം… ഞാന്‍ ചെറുപ്പം മുതല്‍ക്കേ തന്നെ ഒരു കടുത്ത ലാലേട്ടന്‍ ആരാധകന്‍ ആണ്…ഇതിപ്പോ എനിക്ക് തന്നെ ബോധിപ്പിക്കേണ്ട ഒരു ആവശ്യവും ഇല്ല…നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് തനിക് എന്തേലും നഷ്ടം വന്നിട്ടുണ്ടെങ്കില്‍ അത് നീ ഒറ്റക് ഇരുന്നങ്ങോട്ടു സഹിച്ചോളൂ…നീ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്…
ഞാന്‍ ലാലേട്ടനെ ആരാധിക്കാന്‍ തുടങ്ങിയതും ലാലേട്ടന്റെ സിനിമകളെ സ്‌നേഹിക്കുവാനും തുടങ്ങിയത് ഇന്നും ഇന്നലെയും അല്ല… ആ സ്‌നേഹത്തിനു നിന്നെക്കാള്‍ പഴക്കമുണ്ട്…അതുപോലെ തന്നെ എനിക്ക് മമ്മൂക്കയോട് ഉള്ള സ്‌നേഹം മമ്മൂക്ക എന്ന വ്യക്തിയോടും കൂടിയാണ്…ഞാന്‍ ഒന്നില്‍ കൂടുതല്‍ സിനിമകള്‍ മമ്മൂക്കയുടെ കൂടെ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്…
അതുകൊണ്ട് തന്നെ പറയാം മമ്മൂക്കയുടെ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ള ആരോട് ചോദിച്ചാലും പറയും ആ മനുഷ്യന്റെ മനസിനെയും സ്‌നേഹത്തെയും കുറിച്ച്…ഞാന്‍ ആ വ്യക്തിയെ സ്‌നേഹിക്കുന്നു ബഹുമാനിക്കുന്നു…അതിനേക്കാളും വരില്ല മോനെ ഒരു നൂറു കോടി ക്ലബും…ആ സ്‌നേഹം ഒരു കോടി ക്ലബുമില്ലെങ്കിലും എന്നും അവിടെ അങ്ങനെ തന്നെ ഉണ്ടാവും…പിന്നെ എന്റെ സിനിമകള്‍ കാണുന്നതും കാണാത്തതും എല്ലാം നിന്റെ ഇഷ്ടം…അതിനെ നിനക്കു വിമര്‍ശിക്കാം എന്തു വേണോ ചെയ്യാം… അല്ലാണ്ട് നീ എനിക്ക് ഇട്ടു ഒണ്ടാക്കാന്‍ വരല്ലേ…’