മാസ്റ്റര്‍ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം തമിഴ് സൂപ്പര്‍ താരം വിജയ് നായകനാകുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ദളപതി 65 എന്ന താല്‍ക്കാലിക പേരിലാണ് അറിയപ്പെടുന്നത്. ഷൈനിന്‍റെ ആദ്യ അന്യഭാഷാ ചിത്രമാണിത്. ചിത്രത്തിന്‍റെ നിര്‍മാതാക്കളായ സണ്‍ പിക്ചേര്‍സ് ഷൈനിന്‍റെ സാന്നിധ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറെക്കാലത്തിനു ശേഷം വിജയ് ചെയ്യുന്ന കോമഡി എന്‍റര്‍ടെയ്നര്‍ സ്വഭാവമുള്ള ചിത്രമാകും ഇതെന്നാണ് സൂചന. വന്‍ മുതല്‍മുടക്കില്‍ ഒരുക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡെ ആണ് നായിക. മലയാളി താരം അപര്‍ണാ ദാസും പ്രധാന വേഷത്തിലുണ്ട്. കോവിഡ് 19 സാഹചര്യങ്ങള്‍ വീണ്ടും വഷളായതിനെ തുടര്‍ന്നാണ് ചിത്രത്തിന്‍റെ റിലീസ് വൈകുന്നത്.
Shine Tom Chacko will be a part of Thalapathy Vijay’s next. The Nelson Dileep Kumar directorial is producing by Sun Pictures.