ഷൈന്‍ ടോമും സണ്ണി വെയ്നും ഒന്നിക്കുന്ന ‘അടിത്തട്ട്’
ഷൈൻ ടോം ചാക്കോയും സണ്ണി വെയ്‌നും മുഖ്യ വേഷങ്ങളിലെത്തുന്ന പുതിയ ചിത്രം ‘അടിത്തട്ട്’ പ്രഖ്യാപിച്ചു. ജിജോ ആന്‍റണിയാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് കോവിഡ് പ്രതിസന്ധി മാറിയാല്‍ ഉടന്‍ ആരംഭിക്കും. ഡാര്‍വിന്റെ പരിണാമം, കൊന്തയും പൂണൂലും, പോക്കിരി സൈമണ്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ജിജോ ആന്‍റണി. ആകാശവാണി എന്ന ചിത്രത്തിന്‍റെ സംവിധായകനായ ഖായിസ് മില്ലന്‍ ആണ് തിരക്കഥ ഒരുക്കുന്നതു. കടലുമായി ബന്ധപ്പെട്ട പ്രമേയമാണ് ചിത്രം പറയുന്നതെന്നാണ് ടൈറ്റില്‍ പോസ്റ്റര്‍ വ്യക്തമാക്കുന്നത്.
ജയ പാലന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, സുധി കോപ്പ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസ്, കാനായില്‍ ഫിലിംസ് എന്നീ ബാനറുകള്‍ക്ക് വേണ്ടി സൂസന്‍ ജോസഫും, സിന്‍ ട്രീസ്സയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള, സംഗീതം നെസ്സര്‍ അഹമ്മദ്.
Shine Tom Chacko and Sunny Wayne will essay the lead roles in Jijo Antony directorial ‘Adithattu’. Starts rolling soon.