ഷൈൻ ടോം ചാക്കോയും അഹാന കൃഷ്ണയും മുഖ്യ വേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് ‘അടി’. പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രം ദുൽഖർ സൽമാൻ ആണ് നിർമ്മിക്കുന്നത് ദുൽഖർ നിർമ്മാണത്തിൽ ഒരുങ്ങുന്ന നാലാമത്തെ ചിത്രമാണിത്. രതീഷ് രവിയാണ് ‘അടി’യ്ക്ക് തിരക്കഥ ഒരുക്കുന്നത്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശോഭ് വിജയൻ ഒരുക്കുന്ന ചിത്രമാണിത്.
View this post on Instagram
ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും അഭിനയിക്കുന്ന ചിത്രത്തിന്റെ സംഗീതം ഗോവിന്ദ് വസന്ത, ഛായാഗ്രഹണം ഫായിസ് സിദ്ധിഖ്, എഡിറ്റിംഗ് നൗഫല്‍, കോസ്റ്റ്യൂം സ്റ്റെഫി സേവ്യര്‍, ആർട്ട് സുഭാഷ് കരുണ്‍, മേക്കപ്പ് രഞ്ജിത് ആർ എന്നിവര്‍ നിർവഹിച്ചിരിക്കുന്നു. ആലുവയിലും പരിസര പ്രദേശങ്ങളിലുമായി അൻപത് ദിവസങ്ങൾ ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുകയാണ്.
Shine Tom Chacko and Ahana Krishna essaying the leadrole in Prashobh Vijayan directorial ‘Adi’. Dulquer Salmaan bankrolling this one.