സുഗീത് സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം ശിക്കാരി ശംഭു നേരത്തേ അറിയിച്ചിരുന്ന പോലെ ഈ വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തില്ല.
ഒരു ദിവസം വൈകി 20ന് ശനിയാഴ്ചയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ശിവദ നായികയാകുന്ന ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍, ധര്‍മജന്‍, അല്‍ഫോണ്‍സ, ഹരീഷ്, ജോണി ആന്റണി തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ശ്രീജിത് എടവണ്ണയുടേതാണ് സംഗീതം.