ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാറൂഖ് പൊക്കക്കുറവുമായി എത്തുന്ന സീറോ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററുകള്‍ പുറത്തിറങ്ങി. ആനന്ദ് റായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ സല്‍മാന്‍ ഖാനും എത്തുന്നുണ്ട്. കത്രീന കൈഫ്, അനുഷ്‌ക ശര്‍മ എന്നിവര്‍ നായികമാരാകുന്ന ചിത്രം ഡിസംബര്‍ 21ന് റിലീസ് ചെയ്യും.
ചിത്രത്തിലെ നായികമാര്‍ക്കൊപ്പം ഷാറൂഖ് എത്തുന്ന പോസ്റ്ററുകളാണ് താരത്തിന്റെ ജന്മദിനത്തിന് മുന്നോടിയായി പുറത്തെത്തിയത്. നാളെ ഷാറൂഖിന്റെ ജന്‍മദിനത്തില്‍ സീറോയുടെ ടീസറോ ട്രെയ്‌ലറോ പുറത്തിറങ്ങുമെന്നാണ് സൂചന.
Tags:Anand RaiAnushka Sharmakatrina kaifsharukh khanzero