രണ്ട് വര്‍ഷത്തോളം നീണ്ട സ്വയം പ്രഖ്യാപിത ഇടവേളയ്ക്ക് ശേഷം ബോളിവുഡിന്‍റെ കിംഗ് ഖാന്‍ ഷാറൂഖ് സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗിക്കുകയാണ്. ഷാറൂഖ് മുഖ്യ വേഷത്തില്‍ എത്തുന്ന ‘പത്താന്‍’ എന്ന ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ ഈ മാസം പകുതിയോടെ അവസാനിക്കും. അബുദാബിയിലാണ് രണ്ടാം ഷെഡ്യൂള്‍ നടക്കുക. തുടര്‍ന്ന് യുകെ-യിലും ചിത്രീകരണം നടക്കും. അവസാന ഷെഡ്യൂള്‍ മുംബൈയില്‍ ആയിരിക്കും.
യഷ് രാജ് ഫിലിംസ് നിര്‍മിച്ച് സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താനില്‍ ദീപിക പദുകോണും ജോണ്‍ എബ്രഹാമും ആണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ആരാധകര്‍ക്ക് വിരുന്നാകുന്ന തരത്തില്‍ വലിയ മുതല്‍മുടക്കില്‍ ഒരുക്കുന്ന ആക്ഷന്‍ ചിത്രമാണ് ഇതെന്നാണ് അണിയറ പ്രവര്‍ത്തകരില്‍ നിന്നു ലഭിക്കുന്ന വിവരം. ഷാറൂഖും ജോണ്‍ എബ്രഹാമും ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ ഒന്നിക്കുന്നു എന്ന പ്രത്യേകതയും പത്താനുണ്ട്.പര്‍വേസ് ഷെയ്ഖ് ആണ് ആക്ഷന്‍ സംവിധായകന്‍.
2018 ഡിസംബറില്‍ തിയറ്ററുകളിലെത്തിയ ‘സീറോ’ ആണ് അവസാനമായി തിയറ്ററുകളില്‍ എത്തിയ എസ്ആര്‍കെ ചിത്രം. ഏറെ പ്രതീക്ഷവെച്ച സീറോയുടെ പരാജയത്തോടെയാണ് ഒരു ഇടവേളയെടുക്കാന്‍ താരം തീരുമാനിച്ചത്. തിരിച്ചുവരവിന് തൃപ്തികരമായ ചിത്രം ലഭിക്കാത്തതും കൊറോണയും മൂലം തിരിച്ചുവരവ് 2 വര്‍ഷത്തോളം നീണ്ടു. തമിഴ് സംവിധായകന്‍ ആറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിലൂടെ ഷാറൂഖ് തിരിച്ചെത്തും എന്നായിരുന്നു നേരത്തേ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഈ ചിത്രത്തിന്‍റെ തിരക്കഥയില്‍ അന്തിമ ധാരണയില്‍ എത്താത്തതിനാല്‍ മാറ്റി വെച്ചിരിക്കുകയാണ്.
Sharukh Khan starrer Pathan’s 1st schedule will complete mid of this month. The Sidharth Anand directorial has Deepika Padukon, John Abraham in pivotal roles. Next schedule in Abudabi.