Select your Top Menu from wp menus
New Updates

ആറ്റ്ലി ചിത്രത്തില്‍ ഷാറൂഖ് ഇരട്ട വേഷത്തിലെന്ന് റിപ്പോര്‍ട്ട്

ഏറെ പ്രതീക്ഷ വെച്ച സീറോ എന്ന ചിത്രത്തിന്റെ പരാജയത്തിനു ശേഷം സ്വയം തെരഞ്ഞെടുത്ത ഇടവേള കഴിഞ്ഞ് ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാറൂഖ് തിരിച്ചെത്തുന്നതിന്‍റെ പ്രഖ്യാപനം വൈകുകയാണ്. 2018 ഡിസംബറിലാണ് സീറോ പുറത്തുവന്നത്. തമിഴ് സംവിധായകന്‍ ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാകും താരത്തിന്‍റെ തിരിച്ചുവരവെന്നാണ് സൂചന. ഏപ്രിലില്‍ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് പ്രമുഖ സിനിമാ നിരൂപകയായ ശ്രീദേവി ശ്രീധര്‍ ട്രീറ്റ് ചെയ്തിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ മൂലം ഇത് വൈകിയിരിക്കുകയാണ്. ഇടയ്ക്ക് ചിത്രം പ്രതിസന്ധിയിലാണെന്നും റിപ്പോര്‍ട്ട് വന്നു. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ട് വേഷങ്ങളിലാണ് ഷാറൂഖ് ചിത്രത്തില്‍ എത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ അച്ഛനായും കുറ്റവാളിയായ മകനുമായാണ് എസ്ആര്‍കെ എത്തുക.

ദീപിക പദുകോൺ ചിത്രത്തിലെ നായികയായി എത്തുമെന്നാണ് വിവരം. ഓം ശാന്തി ഓം, ചെന്നൈ എക്സ്പ്രസ് തുടങ്ങിയ ചിത്രങ്ങളിൽ ഷാരൂഖും ദീപികയും ഒന്നിച്ച് എത്തിയിരുന്നു. ബോളിവുഡിലെ യുവതാരം വരുണ്‍ ധവാനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഉണ്ടാകും. സന്‍കി എന്ന് ചിത്രത്തിന് പേരു നിശ്ചയിച്ചതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിരക്കഥയില്‍ ചില തിരുത്തലുകള്‍ക്കായി ഷാറൂഖ് ആവശ്യപ്പെട്ടതായിരുന്നു കഴിഞ്ഞ വര്‍ഷം തുടങ്ങേണ്ടിയിരുന്ന ചിത്രം വൈകിപ്പിച്ചത്. ഇപ്പോള്‍ ഏറക്കുറേ തിരക്കഥാ ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. കരണ്‍ ജോഹറാണ് ഈ ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത് എന്നാണ് വിവരം.

Director Atlee’s Bollywood debut with a Sharukh Khan starer will announce soon officially. As per reports Sharukh will play double roles in this.

Related posts