വരത്തനിലെ വില്ലന്‍ വേഷത്തിലൂടെ തന്റെ കരിയറിലെ വഴിത്തിരിവിലാണ് ഷറഫുദ്ദീന്‍. ചെറിയ ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള ഷറഫുദ്ദീന്‍ വന്യത നിറഞ്ഞ വൈകൃതങ്ങള്‍ പുലര്‍ത്തുന്ന വില്ലനായാണ് വരത്തനില്‍ എത്തിയത്. ഇപ്പോള്‍ താരം നായകനാകാനും ഒരുങ്ങുകയാണ്.
എ കെ സാജന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഷറഫുദ്ദീന്‍ നായകനാകുന്നത്. ത്രികോണ പ്രണയകഥയായി ഒരുങ്ങുന്ന ചിത്രത്തില്‍ സിജു വില്‍സണും നായകനാണ്. അനു സിതാരയാണ് നായിക.
കോഴിക്കോട് ഷൂട്ടിംഗ് ആരംഭിച്ച ഈ ചിത്രം കോക്കേര്‍സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് നിര്‍മിക്കുന്നത്. ക്രൈം ത്രില്ലര്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എ കെ സാജന്‍ ഒരുക്കുന്ന ആദ്യ ഫണ്‍ മൂവിയാണ് ഇത്.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ