ത്രീഡിയില്‍ ശങ്കര്‍ ഒരുക്കിയ ദൃശ്യവിരുന്ന് 2.0 ആഗോള ബോക്‌സ്ഓഫിസില്‍ ആദ്യ ആഴ്ചയില്‍ 500 കോടി പിന്നിട്ട് മുന്നേറുകയാണ്. രജനികാന്ത്, അക്ഷയ് കുമാര്‍, എമി ജാക്‌സണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം തമിഴ്, ഹിന്ദി, തെലുങ്ക് പതിപ്പുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. തമിഴ് പതിപ്പിനു പുറനേ ഹിന്ദി പതിപ്പും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഹിന്ദി പതിപ്പ് മാത്രം 100 കോടിക്കു മുകളില്‍ കളക്ഷന്‍ ആദ്യ ആഴ്ചയില്‍ നേടിയിട്ടുണ്ട്. ബാഹുബലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഹിന്ദി ഡബ്ബ് ചിത്രമാണ് 2.0
ദക്ഷിണേന്ത്യയില്‍ നിന്ന് ബാഹുബലിക്ക് ശേഷം 500 കോടി ആഗോള കളക്ഷന്‍ മറികടക്കുന്ന ആദ്യ ചിത്രമായും 2.0 മാറിയിരിക്കുകയാണ്. ഈ വീക്കെന്‍ഡില്‍ തമിഴകത്തു നിന്നു മാത്രമുള്ള കളക്ഷന്‍ 100 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ ഇതിനകം ഈ വര്‍ഷം ഒരു തമിഴ് ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനിലേക്ക് 2.0 എത്തിക്കഴിഞ്ഞു. ഇപ്പോഴും മികച്ച ഒക്കുപ്പന്‍സിയിലാണ് ത്രീഡി ഷോകള്‍ മുന്നേറുന്നത്. മികച്ച സ്‌ക്രീന്‍ കൗണ്ട് രണ്ടാം ആഴ്ചയിലും ചിത്രത്തിനുണ്ട്.
392 കോടി ഇന്ത്യയില്‍ നിന്ന് മാത്രം ആദ്യ ആഴ്ചയില്‍ 2.0 നേടിയപ്പോള്‍, 128 കോടിയാണ് വിദേശ വിപണികളില്‍ നിന്ന് സ്വന്തമാക്കിയത്. ആദ്യ ആഴ്ചയിലെ കളക്ഷന്‍ 520 കോടി.