ഷെയിന്‍ നിഗം, വിനയ് ഫോർട്ട് ഒന്നിക്കുന്ന ചിത്രം ‘ബർമുഡ’യുടെ ഓണാശംസകൾ അടങ്ങിയ പുതിയ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഏറെ കൗതുകമുണർത്തുന്ന രീതിയിൽ ഒരു ചിത്രകഥയുടെ രൂപത്തിലാണ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഡിസൈൻ ചെയ്തിട്ടുള്ളത്. ടി.കെ രാജീവ്കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഹാസ്യാത്മകമക രൂപത്തിലുള്ള ഷെയിൻനിഗവും പോലീസ് വേഷത്തിലുള്ള വിനയ് ഫോർട്ടിനെയാണ് മോഷൻ പോസ്റ്ററിൽ കാണുന്നത്. 24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്നാണ് ഹാസ്യത്തിന് പ്രാധാന്യമുള്ള ഈ ചിത്രം നിര്‍മ്മിക്കുന്നത്.
‘കാണാതായതിന്റെ ദുരൂഹത’ എന്ന ടാഗ് ലൈനിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ കാശ്മീരിയായ ശെയ്‌ലീ കൃഷ്ണയാണ് നായിക.സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ കൃഷ്ണദാസ് പങ്കിയാണ്. മണിരത്‌നത്തിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച ഷെല്ലി കാലിസ്റ്റ് ആണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിങ് നിര്‍വഹിക്കുന്നു. നായക് ശശികുമാര്‍, ബീയാര്‍ പ്രസാദ് എന്നിവരുടെ വരികള്‍ക്ക് രമേഷ് നാരായണാണ് സംഗീതം. പി.ആര്‍.ഒ- പി. ശിവപ്രസാദ് & മഞ്ജു ഗോപിനാഥ്.
Here is the motion poster for the movie ‘Barmuda’. Vinay Fort and Shane Nigam essaying the lead role in this TK Rajeev Kumar directorial.