New Updates
  • അര്‍ണോള്‍ഡിനെ ചാടിച്ചവിട്ടി, പിന്നെ സംഭവിച്ചത്- വിഡിയോ

  • മാമാങ്കത്തിന്റെ പുതിയ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണന്‍

  • നയന്‍ താരയുടെ കൊലയുതിര്‍ കാലം ജൂണ്‍ 14ന്

  • സിക്‌സര്‍ പറത്തി കുഞ്ചാക്കോ ബോബന്‍- വിഡിയോ കാണാം

  • അപമാനിതനായി, ലക്ഷ്മി ബോംബില്‍ നിന്ന് പിന്‍മാറുന്നതായി രാഘവ ലോറന്‍സ്

  • ചട്ടയും മുണ്ടുമുടുത്ത് മോഹന്‍ലാല്‍, ഇട്ടിമാണി ലൊക്കേഷന്‍ വിഡിയോ

  • ജയം രവിയുടെ കോമാളി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

  • ജയറാമിന്റെ ഗ്രാന്‍ഡ് ഫാദര്‍ തിയറ്ററുകളിലേക്ക്, ട്രെയ്‌ലര്‍ കാണാം

  • 18 വയസിലെ, ഉയരെയിലെ വിഡിയോ ഗാനം കാണാം

  • മാമാങ്കത്തിന് ബിജിഎം ഒരുക്കുന്നത് പ്ദമാവതിന്റെ സംഗീതജ്ഞന്‍

മികച്ച അഭിപ്രായങ്ങള്‍ സ്വന്തമാക്കി ഇഷ്‌ക്

നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ഇഷ്‌ക് ഇന്ന് തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ഷെയ്ന്‍ നിഗം നായകനാകുന്ന ചിത്രത്തില്‍ ആന്‍ ശീതളാണ് നായികായാകുന്നത്. ഇഷ്‌ക് ഷെയിനിന് വലിയ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ്. നോട്ട് എ ലവ് സ്‌റ്റോറി എന്ന ടാഗ് ലൈനില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ആദ്യ പ്രദര്‍ശനങ്ങള്‍ കഴിഞ്ഞപ്പോള്‍ ലഭിക്കുന്നത്. സദാചാരത്തിന്റെ പേരിലുള്ള ഗൂണ്ടായിസത്തിനെതിരേ ശക്തമായ സന്ദേശം നല്‍കുന്ന ചിത്രം നിരവധി വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം ത്രില്ലര്‍ ഘടകങ്ങളും ഒത്തു ചേര്‍ന്നതാണെന്നാണ് റിപ്പോര്‍ട്ട്. മികച്ച ക്ലൈമാക്‌സ് ചിത്രത്തിന് ലഭിച്ചുവെന്നും അഭിപ്രായമുയരുന്നു.


ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. രതീഷ് രവിയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഇഷ്‌കിനായി സംഗീതമൊരുക്കുന്നത് ഷാന്‍ റഹ്മാനാണ്.
ഛായാഗ്രഹണം അന്‍വര്‍ ഷാ. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. ഇ4 എന്റര്‍ടൈന്‍മെന്റ്‌സ്, എ.വി. എ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ മുകേഷ്. ആര്‍. മേത്ത, എ. വി. അനൂപ്, സി. വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.
ഷെയ്ന്‍ നിഗം മുഖ്യ വേഷത്തിലെത്തിയ കുമ്ബളങ്ങി നൈറ്റ്‌സ് തിയറ്ററുകളില്‍ മികച്ച വിജയം നേടിയതിനു പിന്നാലെയാണ് ഇഷ്‌ക് തിയറ്ററുകളിലെത്തുന്നത്. താരം ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായ വേഷമാണിതെന്നാണ് വിലയിരുത്തല്‍. പ്രണയത്തിന്റെ പറയാത്ത വശങ്ങളാണ് ചിത്രം പറയുന്നതെന്ന് സംവിധായകന്‍ പറയുന്നു.

Here is the first response for the Shane Nigam starer Ishq. Debutant Anuraj Manohar directed the movie. Ann Sheethal as the female lead.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *