ടി കെ രാജീവ് കുമാര്‍ ചിത്രത്തില്‍ ഷെയ്ന്‍ നിഗം

ടികെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഷെയ്ന്‍ നിഗം മുഖ്യ വേഷത്തില്‍ എത്തുന്നു. ഉടന്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിനായി രചന നിര്‍വഹിക്കുന്നത് കൃഷ്ണദാസ് പങ്കിയാണ്. സൂരജ് സികെ, ബിജു സികെ, ബാദുഷ എന്‍എം എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

ഛായാഗ്രഹണം സുദീപ് എളമണ്ണും എഡിറ്റിംഗ് ശ്രീകര്‍ പ്രസാദും നിര്‍വഹിക്കും. രമേശ് നാരായണനാണ് സംഗീതം നല്‍കുന്നത്. ഗാനങ്ങള്‍ എഴുതുന്നത് ബീയാര്‍ പ്രസാദും വിനായക് ശശികുമാറും ചേര്‍ന്ന്.

TK Rajeev Kumar’s directorial next will have Shane Nigam in main role.

Latest Upcoming