മണിരത്നം ചിത്രത്തിലൂടെ ശാലിനിയുടെ തിരിച്ചുവരവ്?

ഇന്ത്യയിലെ മികച്ച സാങ്കേതിക വിദഗ്ധരും വിവിധ ഭാഷകളിൽ നിന്നുള്ള അഭിനേതാക്കളും ഉള്ള ഒരു വലിയ ചിത്രം എന്ന നിലയില്‍ ഇതിനകം ശ്രദ്ധേയമാണ് മണിരത്നത്തിന്‍റെ ‘പൊന്നിയിന്‍ സെൽവൻ’. കൽക്കി കൃഷ്ണമൂർത്തി എഴുതിയ അതേ പേരിലുള്ള ചരിത്രനോവലിനെ അടിസ്ഥാനമാക്കി,ഒരുക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിന് ലോക്ക്ഡൌണിന് മുമ്പ് തുടക്കമായിരുന്നു. വിക്രം, ഐശ്വര്യ റായ്, ത്രിഷ, വിക്രം പ്രഭു, കാർത്തി, ജയം രവി, ഐശ്വര്യ ലക്ഷ്മി, ശരത് കുമാർ, പ്രകാശ് രാജ്, കിഷോർ, ജയറാം, റഹ്മാൻ, ലാൽ, അശ്വിൻ കകുമാനു തുടങ്ങിയ അഭിനേതാക്കൾ ചിത്രത്തിന്‍റെ ഭാഗമാണ്. ഇപ്പോള്‍ ലഭിക്കുന്ന വിവരം അനുസരിച്ച് ഒരു അതിഥി വേഷം ചെയ്തുകൊണ്ട് പൊന്നിയിന്‍ സെല്‍വനിലൂടെ ശാലിനി അഭിനയ രംഗത്തേക്ക് തിരിച്ചെത്തും.

2000 ൽ അജിത്തിനെ വിവാഹം കഴിച്ച ശേഷം ശാലിനി സിനിമകളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കുകയാണ്. മണിരത്നം സംവിധാനം ചെയ്ത ‘അലൈപായുതേ’ ആണ് സിനിമയില്‍ നിന്ന് മാറും മുമ്പ് അവസാനമായി പുറത്തിറങ്ങിയ ശാലിനി ചിത്രങ്ങളിലൊന്ന്. മണിരത്നവുമായി മികച്ച ബന്ധം നിലനിര്‍ത്തുന്ന ശാലിനി തിരിച്ചുവരവിന് തയാറാകും എന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടായേക്കും.

Actress Shalini may comeback to cinema through Maniratnam directorial Ponniyin Selvan. The makers approached her for a cameo role.

Latest