ഷാജി കൈലാസ് -മോഹന്‍ലാല്‍ ചിത്രത്തിന് സംഭവിച്ചതെന്ത്?

ഷാജി കൈലാസ് -മോഹന്‍ലാല്‍ ചിത്രത്തിന് സംഭവിച്ചതെന്ത്?

ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് തിരിച്ചെത്തുക മോഹന്‍ലാല്‍ ചിത്രത്തിലൂടെയാകും എന്നാണ് നേരത്തേ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നത്. മംഗലാപുരം കേന്ദ്രീകരിച്ചുള്ള ഒരു ഗാംഗ്സ്റ്റര്‍ ഡ്രാമയാകും ഇതെന്നും രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതുന്നുവെന്നും സൂചനകള്‍ വന്നു. എന്നാല്‍ ഈ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഏറെ മുന്നോട്ടു പോയില്ല. എങ്കിലും മോഹന്‍ലാല്‍ ചിത്രം തന്നെ അടുത്തതായി ചെയ്യാനായിരുന്നു ഷാജി കൈലാസിന്റെ ശ്രമം. ഇപ്പോള്‍ പ്രിഥ്വിരാജിനെ നായകനാക്കി പ്രഖ്യാപിച്ച കടുവയുടെ കഥയും മോഹന്‍ലാലിനോട് പറഞ്ഞിരുന്നു. എന്നാല്‍ കഥ ഇഷ്ടപ്പെട്ടെങ്കിലും താന്‍ സംവിധാനം ചെയ്യുന്ന ബറോസ് പൂര്‍ത്തിയാക്കാതെ ഈ ചിത്രത്തിലേക്ക് കടക്കാനാകില്ലെന്ന് താരം പറയുകയായിരുന്നു. പ്രിഥ്വിരാജിനെ സമീപിക്കാനും മോഹന്‍ലാലാണത്രേ നിര്‍ദേശിച്ചത്.

Kaduva-Prithviraj

Kaduva-Prithviraj


കടവുവയുടെ രചന നിര്‍വഹിക്കുന്നത് ജിനു അബ്രഹാം ആണ്. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം: രവി കെ. ചന്ദ്രന്‍. തമന്‍ എസ് സംഗീതവും മോഹന്‍ദാസ് കലാസംവിധാനവും നിര്‍വഹിക്കും. എഡിറ്റിംഗ്: ഷമീര്‍ മുഹമ്മദ്. ചിത്രത്തിന്റെ മാസ് ആക്ഷന്‍ സ്വഭാവം വ്യക്തമാക്കുന്ന ലുക്ക് പോസ്റ്ററാണ് പുറത്തുവന്നിട്ടുള്ളത്. 2013നു പുറത്തിറങ്ങിയ ജിഞ്ചറിനു ശേഷം ഷാജി കൈലാസ് മലയാളത്തില്‍ ചിത്രം ചെയ്തിട്ടില്ല. ഇതിനിടെ രണ്ട് തമിഴ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. അവസാനം ഒരുക്കിയ ചില ചിത്രങ്ങള്‍ വലിയ തിരിച്ചടി നേരിട്ടതോടെയാണ് ഷാജി കൈലാസ് ഇടവേളയെടുത്തത്.

Director Shaji Kailas earlier planned his comeback with Mohanlal. But the star has no date to it now. He announced ‘Kaduva’ with Prithviraj now.

Related posts

http://ads.aerserv.com/as/?plc=[PLACEMENT]&key=3&appname=[APP_NAME]&siteurl=[APP_STORE_URL]&appversion=[APP_VERSION]&network=[NETWORK_CONNECTION]&dnt=[DO_NOT_TRACK]&adid=[UNHASHED_APPLE_IDFA_OR_GOOGLE_ADVERTISING_ID]&lat=[LATITUDE]&long=[LONGITUDE]&ip=[DEVICE_IP_ADDRESS]&make=[DEVICE_MAKE]&model=[DEVICE_MODEL]&os=[DEVICE_OS]&osv=[DEVICE_OS_VERSION]&type=[DEVICE_TYPE]&ua=[ENCODED_USER_AGENT]&carrier=[CELL_CARRIER]&locationsource=[LAT_LONG_SOURCE_ORIGINATION]&dw=[DEVICE_SCREEN_WIDTH]&dh=[DEVICE_SCREEN_HEIGHT]&vpw=[VIDEO_PLAYER_WIDTH]&vph=[VIDEO_PLAYER_HEIGHT]