ഏറെ പ്രതീക്ഷയുണര്‍ത്തി റിലീസ് ചെയ്ത സീറോ തിയറ്ററുകളില്‍ വലിയ വിജയം സ്വന്തമാക്കത്തതിനെ തുടര്‍ന്ന് ഷാറൂഖ് ഖാന്റെ അടുത്ത ചിത്രത്തെ കുറിച്ച് വലിയ ചര്‍ച്ചകളാണ് ബോളിവുഡില്‍ നടക്കുന്നത്. ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ഡോണ്‍ 3യുമായാണ് ഷാറൂഖ് എത്തുന്നത്. ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 2019 അവസാനത്തോടെയോ 2020 തുടക്കത്തിലോ തുടങ്ങാനാണ് പദ്ധതിയിടുന്നത്. അതിനു മുമ്പ് തന്റെ ഐപിഎല്‍ ടീമുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലായിരിക്കും ഷാറൂഖ് ശ്രദ്ധ കേന്ദ്രീകരിക്കുക.
ഡോണ്‍ 3 യുടെ കഥ സംബന്ധിച്ച് ഏകദേശ തീരുമാനം ഇപ്പോള്‍ ആയിട്ടുണ്ട്. എന്നാല്‍ തിരക്കഥ മികച്ച രീതിയില്‍ തയാറാക്കാന്‍ കുറച്ചു മാസങ്ങള്‍ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. അതിനിടെ ഫര്‍ഹാന്‍ തന്റെ സ്‌പോര്‍ട്‌സ് ചിത്രം തൂഫാന്‍ പൂര്‍ത്തിയാക്കും. തുടര്‍ന്നായിരിക്കും ഡോണ്‍ 3 യിലേക്ക് പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കുക. 2006ല്‍ പുറത്തിറങ്ങിയ ഡോണും 2011ല്‍ പുറത്തിറങ്ങിയ ഡോണ്‍ 2ഉം മികച്ച വിജയം നേടിയിരുന്നു.