തെലുങ്കില്‍ സൂപ്പര്‍ ഹിറ്റായി മാറിയ അര്‍ജ്ജുന്‍ റെഡ്ഡി ഹിന്ദിയിലേക്ക്. ഷാഹിദ് കപൂര്‍ നായകനാകുന്ന ചിത്രത്തിന് കബീര്‍ ഖാന്‍ എന്നാണ് പേരു നല്‍കിയിരിക്കുന്നത്. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും.
#ArjunReddy was loved and appreciated now it is time for #KabirSingh! Get reddy to see him in 2019.👊@Advani_Kiara @imvangasandeep @itsBhushanKumar @MuradKhetani #KrishanKumar @ashwinvarde @Tseries @Cine1Studios @KabirSinghMovie pic.twitter.com/WINiYR8875
— Shahid Kapoor (@shahidkapoor) October 26, 2018
തെലുങ്കില്‍ ഈ ചിത്രത്തിലൂടെ താരപദവിയിലേക്കുയര്‍ന്ന നടനാണ് വിജയ് ദേവ്രകൊണ്ട. അര്‍ജ്ജുന്‍ റെഡ്ഡി തമിഴിലും റീമേക്ക് ചെയ്യുന്നുണ്ട്. ധ്രുവ് വിക്രം നായകനായി അരങ്ങേറുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏറക്കുറേ പൂര്‍ത്തിയായിട്ടുണ്ട്. വര്‍മ എന്ന പേരിലാണ് ചിത്രം തമിഴില്‍ എത്തുന്നത്. മലയാളം റീമേക്ക് അവകാശം ഇ4 എന്റര്‍ടെയ്ന്‍മെന്റ് സ്വന്തമാക്കിയിട്ടുണ്ട്.