ഷാഫിയുടെ സംവിധാനത്തില്‍ ജയസൂര്യ

ഷാഫിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തില്‍ ജയസൂര്യ നായകനാകും എന്ന് സൂചന. ബെന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. നേരത്തേ ബെന്നിയുടെ തന്നെ തിരക്കഥയില്‍ ‘ദശമൂലം ദാമു’ ഒരുക്കുമെന്ന് ഷാഫി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ചിത്രത്തിന്‍റെ തിരക്കഥ ഏറക്കുറേ പൂര്‍ത്തിയായെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ഇത് മാറ്റിവെച്ചാണോ ഇരുവരും ജയസൂര്യ ചിത്രത്തിലേക്ക് നീങ്ങുന്നത് എന്ന് വ്യക്തമല്ല.

പുലിവാല്‍ കല്യാണം, ലോലിപ്പോപ്പ്, ചോക്ക്ളേറ്റ് എന്നീ ചിത്രങ്ങള്‍ക്കായാണ് മുമ്പ് ഷാഫിയും ജയസൂര്യയും ഒന്നിച്ചിട്ടുള്ളത്. ഈ ചിത്രങ്ങളെ പോലെ ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാകും പുതിയ ചിത്രവും എത്തുക എന്നാണ് വിവരം. പ്രജേഷ് സെന്നിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ വെള്ളം എന്ന ചിത്രമാണ് ജയസൂര്യയുടേതായി ഉടന്‍ തിയറ്ററുകളില്‍ എത്തുന്നത്.

Director Shafi’s next will have Jayasurya in lead role. Official announcement soon.

Latest Upcoming