സുരേഷ് ഗോപിയുടെ 250-ാം ചിത്രമെന്ന രീതിയില്‍ പ്രഖ്യാപിച്ച ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു. ‘ഒറ്റക്കൊമ്പൻ’ എന്ന പേര് മലയാളത്തിൽ ഒട്ടുമിക്ക താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തിറങ്ങിയത്. നേരത്തെ സിനിമയ്ക്കും സുരേഷ് ഗോപിയുടെ കഥാപാത്രത്തിനും കടുവാക്കുന്നേൽ കുറുവച്ചൻ എന്ന പേര് നൽകാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ കോടതി ഇത് തടയുകയായിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പ്രഖ്യാപിച്ച കടുവ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജിനു എബ്രഹാമാണ് കോടതിയെ സമീപിച്ചത്. കടുവയിൽ പൃഥ്വിരാജ് കഥാപാത്രത്തിൻറെ പേര് കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്നാണ്. സുരേഷ് ഗോപി ചിത്രത്തിൻറെ തിരക്കഥയിൽ സാമ്യമുള്ളതായി കോടതി നിരീക്ഷിച്ചു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ടോമിച്ചൻ മുളകുപാടത്തിന്‍റെ നിർമ്മാണത്തിൽ മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മുമ്പ് നിശ്ചയിച്ച അഭിനേതാക്കളും പ്രമേയവും തന്നെയായിരിക്കുമെന്ന് സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. മലയാളത്തിലെ സജീവമായി ഉള്ള എല്ലാ താരങ്ങളും പോസ്റ്റർ പുറത്തിറക്കിയവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടപ്പോൾ പൃഥ്വിരാജിന്‍റെ അസാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു.
Suresh Gopi’s 250th film titled as Ottakkomban SG250 will be directed by Mathew Thomas. Bankrolling by Tomichan Mulakupadam.