Select your Top Menu from wp menus
New Updates
  • വൈറലായി ഡിക്യുവിന്‍റെ പുതിയ സ്റ്റൈല്‍

  • വിജയ് ചിത്രത്തിന് ഒരുങ്ങുന്നുവെന്ന് സ്ഥിരീകരിച്ച് വെട്രിമാരന്‍

  • ആദിപുരുഷില്‍ രാവണനായി ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍

  • നിക്കി ഗല്‍റാണി കോവിഡ് മുക്തയായി

  • വിഷമ ഘട്ടത്തില്‍ മമ്മൂട്ടി കൈപിടിച്ച് ഉയര്‍ത്തിയത് ഓര്‍ത്ത് മാര്‍ത്താണ്ഡന്‍

  • ബറോസ് പ്രീ പ്രൊഡക്ഷന്‍ കഴിഞ്ഞു, ചിത്രീകരണം പൂര്‍ണമായും 3ഡിയില്‍

  • സൂഫി ഫെയിം ദേവ് മോഹന്‍ വിവാഹിതനായി

  • ജോജുവും നിരഞ്ജനും ഒന്നിക്കുന്ന ‘ഒരു താത്വിക അവലോകനം’

  • ആസിഫ് അലി ചിത്രം ‘എ രഞ്ജിത് സിനിമ’

  • വെള്ളത്തില്‍ മുങ്ങി ജയസൂര്യ, ‘വെള്ളം’ ടീസര്‍ കാണാം

എസ് ജി250 ഡിസംബറിലേ ഷൂട്ടിംഗ് തുടങ്ങി, പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്: ടോമിച്ചന്‍ മുളകുപാടം

തന്റെ നിര്‍മാണത്തില്‍ സുരേഷ് ഗോപിയെ നായകനാക്കി മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 2019 ഡിസംബറില്‍ തന്നെ പൂജയോടെ ഷൂട്ടിംഗിന് ഔദ്യോഗിക തുടക്കമിട്ടതാണെന്ന് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററില്‍ കാണുന്ന പള്ളിയുടെയും മറ്റും ദൃശ്യങ്ങള്‍ അന്ന് ചിത്രീകരിച്ചതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രത്തിന്റെ രചയിതാവ് ജിനു എബ്രഹാം നല്‍കിയ ഹര്‍ജിയില്‍ എസ്ജി 250 ഇപ്പോള്‍ കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. എന്നാല്‍ തിരക്കഥ സംബന്ധിച്ച് കോടതിയെ ജിനു തെറ്റിദ്ധരിപ്പിച്ചെന്നാണ് ടോമിച്ചന്‍ പറയുന്നത്.

‘കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥയും കഥാപാത്രവും ജിനുവിന്റേതാണെന്നായിരുന്നു ആരോപണം. അങ്ങനെയാണ് കോടതിയില്‍ കേസ് കൊടുത്തിരിക്കുന്നതും. എന്നാല്‍ ഇപ്പോള്‍ അറിയുന്നു, അതിന്റെ യഥാര്‍ഥ സൃഷ്ടാവ് രണ്‍ജി പണിക്കരാണെന്ന്. അദ്ദേഹം 21 വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതിവച്ച സിനിമയും കഥാപാത്രവും. അപ്പോള്‍ എന്തിനായിരുന്നു ഞങ്ങളുടെ സിനിമയ്‌ക്കെതിരെ ഇങ്ങനെയൊരു കേസ് നല്‍കിയത്.

The beginning of #SG250 movie back in 2019 December

Posted by Tomichan Mulakuppadam on Saturday, 18 July 2020

ഞങ്ങളുടെ സിനിമയുടെ കഥയെന്തെന്ന് ഇവര്‍ക്ക് ആര്‍ക്കും അറിയില്ല. ഊഹാപോഹങ്ങളുടെ പേരിലാണ് ഓരോ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. സിനിമ പ്രഖ്യാപിച്ചപ്പോഴും ഷൂട്ട് തുടങ്ങിയപ്പോഴും ഇവരാരും മുന്നോട്ട് വരാതിരുന്നത് എന്തുകൊണ്ടാണ് ? ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഹിറ്റായതോടെയാണ് ഇതൊക്കെ ഉടലെടുത്തത്. സംവിധായകന്‍ മാത്യുവുമായി ബന്ധപ്പെട്ടായിരുന്നല്ലോ ഇവര്‍ ഉന്നയിച്ച മറ്റൊരു പ്രശ്‌നം. മാത്യു അല്ല ഈ സിനിമയുടെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. അമേരിക്കയിലുള്ള ഷിബിന്‍ ഫ്രാന്‍സിസ് ആണ്. അദ്ദേഹം പാലാ പൂവത്തോട് സ്വദേശിയാണ്. ചിത്രത്തിലെ കഥാപാത്രത്തിന്റെ വസ്തുത വെളിപ്പെടുത്തി രണ്‍ജി പണിക്കര്‍ വന്നതോടു കൂടി ഇവര്‍ വീണ്ടും കാര്യങ്ങള്‍ വളച്ചൊടിച്ചു. ഇപ്പോള്‍ പറയുന്നത് അത് യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി എടുക്കുന്ന സിനിമ അല്ലെന്നാണ്.

ഏറെ ചര്‍ച്ചയായ കടുവാക്കുന്നേല്‍ കുറുവച്ചനെന്ന് പറയപ്പെടുന്ന കുരുവിനാംകുന്നേല്‍ ജോസുമായി തങ്ങളുടെ സിനിമയ്ക്ക്് യാതൊരു ബന്ധവുമില്ലെന്ന് ഷാജി കൈലാസും പറയുന്നു. സംഭവം വിവാദമായതോടെ അവരുടെ സിനിമയ്ക്കു സൗജന്യമായി കുറച്ച് പ്രമോഷന്‍ കിട്ടി. തെറ്റിദ്ധരിപ്പിക്കാനായിരുന്നെങ്കില്‍ എന്തിനായിരുന്നു ഈ കേസ്. കോവിഡ് പ്രതിസന്ധിയില്‍ എല്ലാമൊന്ന് കരയ്‌ക്കെത്തിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇങ്ങനെയുളള അനാവശ്യ വിവാദങ്ങള്‍’ ടോമിച്ചന്‍ മുളകുപാടം പറയുന്നു.

SG250 officially started last December as per producer Tomichan Mulakupadam. The Suresh Gopi starer directing by Mathew Thoms is currently under court stay on the plea from the writer of Prithviraj starer Kaduva.

Previous : സര്‍പ്രൈസ് പ്രഖ്യാപനമെത്തി- പ്രഭാസ് 21 നായികയായി ദീപിക പദുകോണ്‍
Next : പുനര്‍ വിവാഹത്തിന് ആലോചനകള്‍ വരുന്നുണ്ട്: ബാല

Related posts