ബോളിവുഡിലെ പ്രമുഖ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി ലൈഗികമായി അതിക്രമം നടത്തിയതായി അസോസിയേറ്റ് ഡയറക്റ്ററുടെ ആരോപണം. ഹഫിങ്ടണ്‍ പോസ്റ്റാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്കുമാര്‍ ഹിരാനിക്കൊപ്പം’സഞ്ജു’ എന്ന ചിത്രത്തില്‍ പ്രവര്‍ത്തിച്ച സ്ത്രീയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
കഴിഞ്ഞവര്‍ഷം മാര്‍ച്ച് മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവിലാണ് ദുരനുഭവം നേരിടേണ്ടി വന്നതെന്ന് അവര്‍ പറയുന്നു. ചിത്രത്തിന്റെ നിര്‍മാതാവായ വിധു വിനോദ് ചോപ്ര, സിനിമാ നിരൂപക അനുപമ ചോപ്ര, തിരക്കഥാകൃത്ത് അഭിജാത് ജോഷി വിധു വിനോദിന്റെ സഹോദരി ഷെല്ലി ചോപ്ര എന്നിവര്‍ക്ക് 2018 നവംബര്‍ 3ന് ഇതു സംബന്ധിച്ച് ഇ-മെയ്ല്‍ അയച്ചിരുന്നു.
ആദ്യമായി 2018 ഏപ്രില്‍ 9നാണ് ഹിറാനി ലൈംഗിക ചുവ കലര്‍ന്ന രീതിയില്‍ സംസാരിച്ചത്. ഇത് തെറ്റാണെന്നും അധികാരം ഉപയോഗിച്ച് തന്നോട് ഇങ്ങനെ പെരുമാറരുതെന്നും പറഞ്ഞതായി സ്ത്രീ വ്യക്തമാക്കി. അന്ന് രാത്രിയും തുടര്‍ന്നുള്ള ആറു മാസവും തന്റെ മനസും ശരീരവും അതിഭീകരമായി വയലേറ്റ് ചെയ്യപ്പെട്ടതായും മെയിലില്‍ പറയുന്നു. അമീര്‍ ഖാന്‍ നായകനായി എത്തിയ ത്രി ഇഡിയറ്റ്‌സ് , പി.കെ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് രാജ്കുമാര്‍ ഹിറാനി
Tags:rajkumar hirani