സേതുരാമയ്യര്‍ സീരീസിലെ അഞ്ചാം ഭാഗം ഉപേക്ഷിച്ചിട്ടില്ലെന്നും ഉടന്‍ ഉണ്ടാകുമെന്നും സൂചന നല്‍കിക്കൊണ്ട് സംവിധായകന്‍ കെ മധു കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ചിത്രത്തിന്റെ തിരക്കഥ ഏറക്കുറെ പൂര്‍ണമായി നേരത്തേ തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആദ്യം വീണ്ടുമൊരിക്കല്‍ കൂടി സേതുരാമയ്യരാകാന്‍ തയാറാകാതിരുന്ന മമ്മൂട്ടി കെ മധുവിന്റെയും എസ്എന്‍ സ്വാമിയുടെയും താല്‍പ്പര്യം കണക്കിലെടുത്തും തിരക്കഥ വായിച്ചപ്പോഴുള്ള വിശ്വാസത്തിലും ചിത്രത്തിന് തയാറാകുകയായിരുന്നു എന്നാണ് സൂചന. ബിഗ് ബജറ്റില്‍ കുറേക്കൂടി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആയിരിക്കും സേതുരാമയ്യര്‍ ഇത്തവണ എത്തുക. കേരളത്തില്‍ മാത്രമൊതുങ്ങുന്ന ഒരു കേസല്ല ഇത്തവണ അദ്ദേഹം ഏറ്റെടുക്കുന്നതെന്നും സൂചന.
സേതുരാമയ്യരുടെ സന്തത സഹചാരിയായ അന്വേഷകനായി മുന്‍ഭാഗങ്ങളിലെ കഥാപാത്രങ്ങള്‍ക്കു പകരം മറ്റൊരു കഥാപാത്രത്തെ രണ്‍ജി പണിക്കര്‍ അവതരിപ്പിക്കുമെന്നും സൂചനയുണ്ട്. ഇതിനൊപ്പം മറ്റ് ചില സര്‍പ്രൈസ് ഘടകങ്ങള്‍ കൂടി ചിത്രത്തിന്റെ ഭാഗമായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ അറിയാനാകും.
Tags:k madhusethuramayyar5sn swamy