‘സെന്നൈ’ നാളെ മുതല്‍ നീസ്ട്രീമില്‍

Sennai Malayalam movie
Sennai Malayalam movie

മനുഷ്യജീവിതത്തിന്‍റെ വൈവിധ്യത്തെ പ്രതിനിധീകരിച്ച സെന്നൈ എന്ന തമിഴ് സിനിമ ആഗസ്റ്റ് 11 മുതല്‍ നീസ്ട്രിമില്‍ പ്രദര്‍ശനത്തിനെത്തുന്നു. പരമ്പരാഗതമായി നിലനിന്നിരുന്ന ജാതി വിവേചനത്തിനെതിരെ ധീരമായ സംസാരിക്കുന്ന ചിത്രമാണ് സെന്നൈ.ചിത്രത്തിന്റെ സംവിധായകനായ ജയ്കുമാര്‍ സേതുരാമന്‍ തന്നെയാണ് ഇതിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. വിവിധ ഫിലിം ഫെസ്റ്റിവലികളിലായി എട്ടോളം അവാര്‍ഡുകള്‍ ഈ സിനിമ സ്വന്തമാക്കിയിട്ടുണ്ട്. എന്‍സോ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ജയ്കുമാര്‍ സേതുരാമനും ലീജുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്.

ബാവ ചെല്ലദുരൈ, കെ. സെമ്മലാര്‍ അന്നം, ഗോകില എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതൊടൊപ്പം ഗുഹാന്‍ സി.എസ്, സ്വാമി ബ്രഹ്‌മാനന്ദ തീര്‍ത്ഥ, ചന്ദ്ര മോഹന്‍, ചന്ദ്രിക, കൊത്രവായ് സീനിവാസന്‍, അറുമുഖ – മുരുകന്‍, മുരുകന്‍ പി.ആര്‍, കതിരവന്‍ അണ്ണാമലൈ, സുരേഷ് കൃഷ്ണന്‍, രാജകണ്ണ്, ഗായത്രി എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ഛായാഗ്രഹകന്‍ – രവീന്ദ്രനാഥ് ഗുരു, എഡിറ്റര്‍- അരവിന്ദ് ബി ആനന്ദ്, സംഗീത സംവിധായകന്‍ – തരുണ്‍ ശേഖര്‍, സൗണ്ട് എഞ്ചിനീയര്‍ – ഹരിപ്രസാദ് എം.എ, ഡി ഐ കളറിസ്റ്റ് – നവീന്‍ സബപതി.

Tamil movie Sennai is streaming on NeeStream from tomorrow. The Jaykumar Sethuraman directorial is based on the cast system.

You may also like...

Leave a Reply

Your email address will not be published. Required fields are marked *