തമിഴ് സൂപ്പര്‍ താരം വിജയ് നായകനായി എത്തുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മാസ്റ്റര്‍ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം വിജയ് നായകനാകുന്ന ചിത്രം നെല്‍സണ്‍ ദിലീപ് കുമാറാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ വില്ലന്‍ വേഷത്തില്‍ സംവിധായകന്‍ സെല്‍വ രാഘവനെ പരിഗണിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ‘സാനി കായിതം’ എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച സെല്‍വ രാഘവനെ സംബന്ധിച്ചിടത്തോളം ഇതിന്റെ തുടര്‍ച്ചയ്ക്ക് ലങിക്കുന്ന മികച്ച അവസരമാകും ദളപതി 65.
ഷൈന്‍ ടോം ചാക്കോയും ഈ ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ഷൈനിന്റെ ആദ്യ അന്യഭാഷാ ചിത്രമാണിത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ സണ്‍ പിക്‌ചേര്‍സ് ഷൈനിന്റെ സാന്നിധ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഏറെക്കാലത്തിനു ശേഷം വിജയ് ചെയ്യുന്ന കോമഡി എന്റര്‍ടെയ്‌നര്‍ സ്വഭാവമുള്ള ചിത്രമാകും ഇതെന്നാണ് സൂചന. വന്‍ മുതല്‍മുടക്കില്‍ ഒരുക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡെ ആണ് നായിക. മലയാളി താരം അപര്‍ണാ ദാസും പ്രധാന വേഷത്തിലുണ്ട്. കോവിഡ് 19 സാഹചര്യങ്ങള്‍ വീണ്ടും വഷളായതിനെ തുടര്‍ന്നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകുന്നത്.
Selva Raghavan is in talks tp play the antagonist in Thalapathy Vijay’s next. The Nelson Dileep Kumar directorial is producing by Sun Pictures.