സീമാ ബിശ്വാസ് മുഖ്യ വേഷത്തിലെത്തുന്ന ‘ഇടം’ നീസ്ട്രിമില്‍ പ്രദര്‍ശനം തുടരുന്നു

സീമാ ബിശ്വാസ് മുഖ്യ വേഷത്തിലെത്തുന്ന ‘ഇടം’ നീസ്ട്രിമില്‍ പ്രദര്‍ശനം തുടരുന്നു

സീമാ ബിശ്വാസ് അഭിനയിച്ച മലയാള ചിത്രം ‘ഇടം’നീസ്ട്രിമില്‍ പ്രദര്‍ശനം തുടരുന്നു. ജയാ ജോസ് രാജാണ് ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 4നാണ് ചിത്രം റിലീസ് ചെയ്തത്.

വാര്‍ദ്ധക്യത്തിന്‍റെ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ മക്കള്‍ ഒറ്റപ്പെടുത്തിയ ഒരു അമ്മയുടെ കഥയാണ് ചിത്രം സംസാരിക്കുന്നത്.സീമാ ബിശ്വാസാണ് ചിത്രത്തില്‍ അമ്മയുടെ കഥാപത്രത്തില്‍ എത്തുന്നത്. ബാല്യകാല സഖി, ശാന്തം എന്നി ചിത്രങ്ങള്‍ക്കു ശേഷം സീമാ ബിശ്വാസ് അഭിനയിക്കുന്ന മലയാള ചിത്രമാണ്‌ ഇടം.

ഹരീഷ് പേരടി, അനില്‍ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബോധി അക്കാദമി നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രതാപ് പി.നായരാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിങ് നിര്‍വ്വഹിച്ചിരിക്കുന്നത്.

Seema Biswas starrer ‘Idam’ is streaming now on NeeStream. This movie was written and directed by Jaya Jos Raj.

Film scan Latest