മോളിവുഡിനെ അമ്പരിപ്പിക്കുന്ന വിജയമാണ് മമ്മൂട്ടി ചിത്രം ഉണ്ട നേടിയത്. ആഗോള ബോക്‌സ്ഓഫിസില്‍ ചിത്രം 25 കോടി രൂപയ്ക്ക് മുകളിൽ എത്തിയതായി ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു. ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം വന്‍ പ്രൊമോഷനുകളോ ഫാന്‍സ് ഷോകളോ ഒന്നുമില്ലാതെയാണ് തിയറ്ററുകളിലെത്തിയത്. എന്നാല്‍ ആദ്യ ഷോകള്‍ കഴിഞ്ഞ് മികച്ച അഭിപ്രായം വന്നതോടെ തിയറ്ററുകളില്‍ ചിത്രം കുതിക്കുകയായിരുന്നു. മാവോയിസ്റ്റുകളെ നേരിടാന്‍ കണ്ണൂരില്‍ നിന്ന് പോകുന്ന പൊലീസ് സംഘത്തെ നയിക്കുന്ന സബ് ഇന്‍സ്‌പെക്റ്റര്‍ മണികണ്ഠനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. കൃത്യമായ രാഷ്ട്രീയ, സാമൂഹ്യ കാഴ്ചപ്പാടുകളുള്ള ഉണ്ടയിലെ 80 ശതമാനവും നടന്ന സംഭവങ്ങളാണ്. ഇപ്പോൾ ചിത്രത്തിൻറെ പുതിയ മേക്കിങ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ ശ്രദ്ധേയനായ ഖാലിദ് വ്യത്യസ്തമായ പരിചരണ രീതിയാണ് രണ്ടാം ചിത്രത്തില്‍ പരീക്ഷിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ലുക്ക്മാന്‍, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലുണ്ട്. ബോളിവുഡിലെയും പ്രമുഖ താരങ്ങള്‍ ചിത്രത്തിലുണ്ട്. കൃഷ്ണന്‍ സേതുകുമാറാണ് നിര്‍മാതാവ്. വിനയ് ഫോര്‍ട്ട്, ആസിഫ് അലി എന്നിവര്‍ അതിഥി വേഷങ്ങളില്‍ എത്തുന്നു.
Khalid Rahman directorial Unda is continuing its good run.Here is the second making video for The Mammootty starer.