‘ഓപ്പറേഷന്‍ ജാവ’ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘സൗദി വെള്ളക്ക’യുടെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ലുഖ്‍മാന്‍ അവറാനും ദേവി വര്‍മയും മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍ കൊച്ചിയും ബാംഗ്ളൂരുവുമാണ്. ഉര്‍വശി തിയറ്റേര്‍സിന്‍റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരേോഗമിക്കുകയാണ്.
സുധി കോപ്പ, ബിനു പപ്പു, ശ്രിന്ധ, ഗോകുലന്‍, ധന്യ അനന്യ എന്നിവരും ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തുന്നു. ശരണ്‍ വേലായുധന്‍ ക്യാമറ നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് നിഷാദ് യൂസഫ് ആണ്. സംഗീതം പാലി ഫ്രാന്‍സിസ്.
Here is the first look for ‘Operation Java’ fame director Tharun Moorthy’s ‘Saudi Vellakka’. Lukkman Avaran and Devi Varma in lead roles.