സത്യന്‍ അന്തിക്കാടിന്‍റെ സംവിധാനത്തില്‍ ജയറാം മുഖ്യവേഷത്തില്‍ എത്തുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് അടുത്ത വാരത്തില്‍ ആരംഭിക്കും. കൊറോണ വ്യാപനത്തിന് മുമ്പ് ഒരു മമ്മൂട്ടി ചിത്രത്തിനായുള്ള ഒരുക്കത്തിലായിരുന്നു സത്യന്‍ അന്തിക്കാട്. എന്നാല്‍ കൊറോണ സൃഷ്ടിച്ച ഇടവേശ നീണ്ടുപോയതോടെ ഈ പ്രൊജക്റ്റ് മാറ്റിവെക്കേണ്ട സാഹചര്യം വരുകയായിരുന്നു. ഇതോടെയാണ് ജയറാം ചിത്രത്തിലേക്ക് സത്യന്‍ അന്തിക്കാട് തിരിഞ്ഞത്.
മീര ജാസ്മിൻ, ഇന്നസെന്‍റ്, ദേവിക, ശ്രീനിവാസൻ, സിദ്ദിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. എറണാകുളമാണ് പ്രധാന ലൊക്കേഷന്‍. ‘കഥ തുടരുന്നു’ ആണ് സത്യന്‍ അന്തിക്കാടും ജയറാം ഒന്നിച്ച് ഇതിനു മുമ്പ് തിയറ്ററുകളിലെത്തിയ ചിത്രം. ഈ ചിത്രത്തിന് ഈ കൂട്ടുകെട്ടിലെ മുന്‍ ചിത്രങ്ങളെ പോലെ കാര്യമായ പ്രേക്ഷക ശ്രദ്ധ നേടാനായിരുന്നില്ല.
Shoot for Sathyan Anthikkad’s Jayaram movie will start on Oct 2nd week. Meera Jasmin essaying the female lead.