കരിയറിന്‍റെ തുടക്കത്തില്‍ ഉര്‍വശിയെ തമിഴ് പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരമാക്കിയ ചിത്രമാണ് മുന്താണി മുടിച്ച്. ഭാഗ്യരാജ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് നായകനായത്. ഇപ്പോള്‍ 37 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ചിത്രം റീമേക്ക് ചെയ്യപ്പെടുകയാണ്. ഐശ്വര്യ രാജേഷാണ് നായികയാകുന്നത്. ട്വിറ്ററിലൂടെ ചിത്രത്തില്‍ ഭാഗമാകുന്നതിലുള്ള സന്തോഷം ഐശ്വര്യ പങ്കുവെച്ചു. ശശികുമാറാണ് നായക വേഷത്തില്‍. ഭാഗ്യരാജ് തന്നെ തിരക്കഥയും സംഭാഷവും നിര്‍വഹിക്കുന്ന റീമേക്ക് സംവിധാനം ചെയ്യുന്നത് ആരാണ് എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ജെഎസ്ബി ഫിലിം സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷമാണ് പ്രദര്‍ശനത്തിനെത്തുക. കഥാഗതിയില്‍ മാറ്റമില്ലാതെ പുതിയ കാലഘട്ടത്തിലേക്ക് ചിത്രത്തെ മാറ്റുന്നതിനായിരിക്കും ശ്രമിക്കുക.
Evergreen Tamil super hit Munthani Mudich will be remade soon. The director/writer of the original Bhagyaraj will pen for the remake also. Sasikumar Aishwarya Rajesh in lead roles.