Select your Top Menu from wp menus
New Updates

‘ജീവിതം സ്വപ്‌നം പോലെ സുന്ദരമാക്കിയ ബെസ്റ്റ് ഫ്രണ്ട്’ ഭര്‍ത്താവിന് പിറന്നാള്‍ ആശംകള്‍ നേര്‍ന്ന് സരയൂ

‘ജീവിതം സ്വപ്‌നം പോലെ സുന്ദരമാക്കിയ ബെസ്റ്റ് ഫ്രണ്ട്’ ഭര്‍ത്താവിന് പിറന്നാള്‍ ആശംകള്‍ നേര്‍ന്ന് സരയൂ

ഭര്‍ത്താവ് സനല്‍ വി ദേവിന്റെ ജന്മദിനത്തില്‍ വൈകാരികമായൊരു ആശംസ കുറിപ്പുമായി എത്തിയിരിക്കുകയാണ് നടി സരയൂ മോഹന്‍. 2016ലാണ് ഇരുവരുടെയും വിവാഹം നടന്നത്. അസോസിയേറ്റ് ഡയറക്റ്ററായാണ് സനല്‍.

‘വര്‍ഷങ്ങള്‍ കഴിയും തോറും നിന്നോടുള്ള പ്രണയത്തിന്റെ തീവ്രത കൂടുന്നത് അതിലുമേറെ ഞാന്‍ നിന്നിലെ സുഹൃത്തിനെ സ്‌നേഹിക്കുന്നത് കൊണ്ടാണ്.
ജീവിതം സ്വപ്നം പോല്‍ സുന്ദരമാക്കിയ എന്റെ ബെസ്റ്റ് ഫ്രണ്ടിന്, അന്തര്‍മുഖത്തിന്റെ ആദ്യതലത്തിനപ്പുറം അടുപ്പമുള്ള കൂടിച്ചേരലുകളിലെ അലമ്പന്, സിനിമാപ്രാന്തന്, കലൂര്‍ക്ക് പോയ എന്നേം കൊണ്ട് വാ ഊട്ടിക്ക് പോകാംന്നും പറഞ്ഞ് നിന്ന നില്‍പ്പില്‍ വണ്ടി വിട്ട യാത്രാകിറുക്കന്, ഒരായിരം ജന്മദിനാശംസകള്‍. കൂടുതല്‍ യാത്രകളിലേക്ക്, ഇഷ്ടങ്ങളിലേക്ക് നീങ്ങട്ടെ ഈ വര്‍ഷം. പിറന്നാള്‍ ഉമ്മകള്‍…’ എന്നാണ് സരയുവിന്റെ കുറിപ്പ്.

Actress Sarayu Mohan shared an emotional note and wish to his husband Sanal V Dev on his birthday.

Related posts