അജിത് തോമസ് സംവിധാനം ചെയ്ത് അമിത് ചക്കാലക്കൽ, അനു സിത്താര എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ‘സന്തോഷം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അർജുൻ സത്യൻ തിരക്കഥ ഒരുക്കിയ ചിത്രം ഫീല്‍ഗുഡ് സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. അനു സിത്താര, മല്ലിക സുകുമാരൻ, കലാഭവൻ ഷാജോൺ, ആശ അരവിന്ദ്, ബേബി ലക്ഷ്മി എന്നിവരാണ് പോസ്റ്ററില്‍ ഉള്ളത്.
ജീത്തു ജോസഫ്, സുജിത് വാസുദേവ് എന്നിവരുടെ സംവിധായ സഹായിയായിരുന്ന അജിസ് സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണിത്. മീസ്-എൻ-സീൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഇഷ പട്ടാലി, അജിത് തോമസ് എന്നിവർ ചേർന്ന് നിർമിക്കുന്നു. കാർത്തിക് എ. ഛായാഗ്രാഹണം. പി എസ് ജയ്ഹരിയുടേതാണ് സംഗീതം. എഡിറ്റര്‍- ജോൺകുട്ടി.
Here is the first look poster for Amith Chakkalakkal- ANu Sithara starrer ‘Santhosham’. Ajith Thomas’s debut as a director through this.